കലാമണ്ഡലം സത്യഭാമ Author

Kalamandalam Sathyabhama

1954-ൽ വള്ളത്തോളിന്റെ സഹായത്തോടെ കേരള കലാമണ്ഡലത്തിൽ പഠിച്ചു. തോട്ടശ്ശേരി ചിന്നമ്മു അമ്മ നാലഞ്ചു നൃത്തയിനങ്ങൾ ഭാമയെ പഠിപ്പിച്ചു. മോഹിനിയാട്ടത്തോടൊപ്പം ഭരതനാട്യവും കലാമണ്ഡലം പത്മനാഭനാശാനിൽനിന്ന് കഥകളിയും പഠിച്ചു. പഠിക്കുന്ന കാലത്തുതന്നെ കലാമണ്ഡലം ട്രൂപ്പിന്റെ കൂടെ മലേഷ്യ - സിംഗപ്പൂർ യാത്രയിൽ പങ്കെടുത്തു. 1957-ൽ കലാമണ്ഡലത്തിൽ ജോലികിട്ടി. 1958-ൽ കലാമണ്ഡലം പത്മനാഭൻ നായരെ വിവാഹം കഴിച്ചു. തഞ്ചാവൂർകാരനായ ഭാസ്‌കരൻ മാസ്റ്ററുടെ സഹകരണത്തോടെ മോഹിനിയാട്ടശൈലിയിൽ 'കണ്ണകി', 'ചണ്ഡാലഭിക്ഷുകി' തുടങ്ങിയ നൃത്തനാടകങ്ങളുണ്ടാക്കി. 1991-ൽ കലാമണ്ഡലം വൈസ് പ്രിൻസിപ്പലായ ടീച്ചർ 92-ൽ പ്രിൻസിപ്പലായി. 93ൽ വിരമിച്ചു.
മോഹനിയാട്ടത്തിൽ ഘടനാപരമായ വലിയ മാറ്റം വരുത്തി. കഥകളിയിൽനിന്നും മോചിപ്പിച്ച് മോഹിനിയാട്ടത്തെ ലളിതമാക്കി. പുതിയ അടവും ഭംഗിയുള്ള മുദ്രകളുമുണ്ടാക്കി.
2014 -ൽ പത്മശ്രീ ലഭിച്ചു .



Need some editing or want to add info here ?, please write to us.

Other Books by Author Kalamandalam Sathyabhama