കവിയും വിദ്യാർത്ഥിയും. പട്ടാന്പിക്കടുത്ത് തത്തനംപള്ളിയിൽ 2002–ൽ ജനിച്ചു. അച്ഛൻ: പ്രഭാകരൻ കെ. അമ്മ: ജയന്തി പി.എം. പട്ടാന്പി ഗവ. സംസ്കൃത കോളജ്, കാലടി സംസ്കൃത സർവ്വകലാശാല എന്നിവിടങ്ങളിൽ പഠിച്ചു. മലയാളം പ്രിന്റ്, ഓൺലൈൻ മാധ്യമങ്ങളിൽ കവിത എഴുതിവരുന്നു. ഇംഗ്ലിഷ്, തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് കവിതകൾ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.