1973 സെപ്‌തംബർ 24-ന് മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടിൽ ജനിച്ചു. പാലക്കാട് ഗവ.വിക്‌ടോറിയ കോളേജിൽനിന്ന് ഫിസിക്‌സിൽ ബിരുദവും, തിരുവനന്തപുരം ഗവ.എഞ്ചിനീയറിങ്ങ് കോളേജിൽനിന്നും എം.സി.എ.യും നേടി. ആനുകാലികങ്ങളിൽ വിവര സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പംക്തികൾ കൈകാര്യം ചെയ്‌തുവരുന്നു. തിരുവനന്തപുരത്തുളള ഇലക്‌ട്രോണിക്‌സ് റിസർച്ച് ആന്റ് ഡവലപ്‌മെന്റ് സെന്റർ, ഇൻഫർമേഷൻ കേരള മിഷൻ എന്നീ സ്ഥാപനങ്ങളിലും ‘അക്ഷയ’ ഐ.ടി. പദ്ധതിയിലും പ്രവർത്തിച്ചിട്ടുണ്ട് . കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെൿനോളജിയിലെ (കുസാറ്റ് ) സിൻഡിക്കേറ്റ് (ഐടി വിദഗ്ദൻ) അംഗമാണ് ഇന്റർനെറ്റ് പ്രയോഗവും സാധ്യതയും സൈബർ കുറ്റകൃത്യങ്ങളും ഇന്ത്യൻ സൈബർ നിയമവും നാനോ ടെക്നോളജി സൈബർസ്കാൻ ഇൻഫർമേഷൻ ടെക്നോളജി