ഇടതുപക്ഷ ചിന്തകനും എഴുത്തുകാരനും പ്രഭാഷകനുമാണ് കെ.ഇ.എന്‍ എന്ന് അറിയപ്പെടുന്ന കെ.ഇ.എന്‍. കുഞ്ഞഹമ്മദ്. പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സെക്രട്ടറിമാരില്‍ ഒരാളായി സേവനമനുഷ്ഠിക്കുന്ന കെ.ഇ.എന്‍ കുഞ്ഞഹമ്മദ് കേരള സാഹിത്യ അക്കാദമി നിര്‍വ്വാഹക സമിതി അംഗവുമാണ് ആനുകാലികങ്ങളിലും പത്രങ്ങളിലും ഇടതുപക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് എഴുതുന്ന കെ.ഇ.എന്‍ മുപ്പതോളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. കേരളത്തിലെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ശക്തനായ വക്താവാണ്ഫാറുഖ് കോളേജിലെ മലയാളം വിഭാഗം തലവനായിരിക്കേ 2011 ല്‍ വിരമിച്ചു. മത തീവ്രവാദം, വര്‍ഗീയത, ഫാസിസം, ന്യൂനപക്ഷ വിവേചനം എന്നിവക്കെതിരെ പ്രഭാഷണത്തിലൂടെയും എഴുത്തിലൂടെയും കെ.ഇ.എന്‍ നിരന്തരം പ്രതികരിക്കാറുണ്ട്. ഇന്ത്യന്‍ ഫാസിസത്തിന്റെ സവിശേഷതകളും സാംസ്കാരിക പ്രശ്നങ്ങളും മൂലധന സര്‍വ്വാധിപത്യത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍വചിച്ചാണ് കേരളീയ സാംസ്കാരിക മണ്ഡലത്തില്‍ കെ.ഇ.എന്‍ ശ്രദ്ധേയനായത്. മതത്തെ ഭീകരതയുടെ ഉപകരണവും ഉപാധിയുമാക്കുന്നത് സാമ്രാജ്യത്വമാണെന്ന നിരീക്ഷണം അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിലും രചനകളിലും കടന്നു വരുന്ന സവിശേഷതയാണ്.സി.പി.എം., ഡി.വൈ.എഫ്.ഐ. എസ്.എഫ്.ഐ. ,പു.ക.സ. തുടങ്ങിയ സംഘടനകളുടെ സമ്മേളനങ്ങളിലും മറ്റു സംഘടനകളുടെ ആശയസംവാദവേദികളിലും സാംസ്കാരിക പരിപാടികളിലും പഠനക്ലാസുകളിലും സജീവ സാന്നിദ്ധ്യമാണ് കെ.ഇ.എന്‍. അദ്ദേഹത്തിന്റ അഭിപ്രായങ്ങളും നിലപാടുകളും സംവാദത്തോടൊപ്പം തന്നെ ചിലപ്പോഴൊക്കെ വിവാദങ്ങള്‍ക്കും വഴിവെക്കാറുണ്ട്.