K P A C Sulochana
കെ.പി.എ.സി സുലോചന മാവേലിക്കര കോട്ടയ്‌ക്കകത്ത് 1938ല്‍ ജനനം. തിരുവനന്തപുരം ആകാശവാണിയില്‍ ബാലലോകം പരിപാടിയിലൂടെ പ്രഫഷണല്‍ രംഗത്തേയ്‌ക്ക് പ്രവേശിച്ചു. ‘എന്റെ മകനാണ് ശരി’ എന്ന നാടകത്തിലൂടെയാണ് കെ.പി.എ.സിയില്‍ തുടക്കമിട്ടത്. നിങ്ങളെന്നെ കമ്മ്യൂണിസ്‌റ്റാക്കി മുതല്‍ മന്വന്തരം വരെയുള്ള 10 നാടകങ്ങളില്‍ അഭിനയിക്കുകയും പാടുകയും ചെയ്തു. 1964ല്‍ കമ്മ്യൂണിസ്‌റ്റുപാര്‍ട്ടിയുടെ പിളര്‍പ്പിനെത്തുടര്‍ന്ന് കെ.പി.എ.സി വിട്ടു. തുടര്‍ന്ന് വിവിധ നാടകസമിതികളുടെ നാടകങ്ങളില്‍ പാടുകയും അവയിലെ പ്രധാനവേഷങ്ങളില്‍ അഭിനയിക്കുകയും ചെയ്തു. പിന്നീട് സംസ്‌ക്കാര എന്നപേരില്‍ നാടകസമിതി രൂപീകരിക്കുകയും പത്തോളം നാടകങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. രണ്ടിടങ്ങഴി നോവല്‍ ചലച്ചിത്രമാക്കിയപ്പോള്‍ അതില്‍ രണ്ടു ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തു. കാലം മാറുന്നു, അരപ്പവന്‍, കൃഷ്ണകുചേല എന്നീ ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തു. പ്രഫഷണല്‍ നാടകരംഗത്തെ സമഗ്രസംഭാവനക്കുള്ള കേരള സര്‍ക്കാരിന്റെ അവാര്‍ഡ്(1999), പി.ജെ ആന്റണി സ്മാരക ഫൗണ്ടേഷന്‍ അവാര്‍ഡ്, കേരള സംഗീതനാടക അക്കാദമി അവാര്‍ഡ്(1975), കേരള സംഗീതനാടക അക്കാദമി ഫെല്ലോഷിപ്പ് (1997), കേരള സര്‍ക്കാരിന്റെ മാനവീയം അവാര്‍ഡ് (2000), കേരള ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി അവാര്‍ഡ് (2005 ഏപ്രില്‍) തുടങ്ങിയവയാണ് സുലോചനയ്‌ക്ക് ലഭിച്ച പ്രധാന പുരസ്‌കാരങ്ങള്‍. 2005 ഏപ്രില്‍ 17ന് അന്തരിച്ചു. ഭര്‍ത്താവ് ഃ കലേശന്‍