മലയാളത്തിലെ നോവലിസ്റ്റും നാടകകൃത്തും. കമ്മ്യൂണിസ്റ്റ് സഹയാത്രികനും പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ നായകനുമായിരുന്നു ചെറുകാട് എന്ന തൂലികാനാമത്തില്‍ അറിയപ്പെട്ടിരുന്ന ഗോവിന്ദപിഷാരോടി (ഓഗസ്റ്റ് 26, 1914 - ഒക്ടോബര്‍ 28, 1976). പട്ടാമ്പി ഗവ. കോളേജില്‍ മലയാളവിഭാഗത്തില്‍ അദ്ധ്യാപകനായിരുന്നു. പരമ്പരാഗതരീതിയില്‍ സംസ്കൃതവും വൈദ്യവും പഠിച്ച ഗോവിന്ദപിഷാരോടി പ്രൈമറി സ്കൂള്‍ അദ്ധ്യാപകനായാണു് ഔദ്യോഗികജീവിതം ആരംഭിച്ചതു്. രാഷ്ട്രീയപ്രവര്‍ത്തനത്തെത്തുടര്‍ന്നു് സര്‍വ്വീസില്‍ നിന്നും പിരിച്ചു വിട്ടു. ജീവിതപ്പാത എന്ന ആത്മകഥയ്ക്കു് സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ടു്. മലങ്കാടന്‍ എന്ന പേരില്‍ ഹാസ്യകവിതകള്‍ എഴുതിയിട്ടുണ്ട്