അശ്വനേധത്തിലെ തേരാളിഓര്‍മ്മശക്തിയും വിശകലനപാടവവും കൊണ്ട് ശ്രദ്ധേയനായ ഒരു ടെലിവിഷന്‍ അവതാരകനാണ് ജി.എസ്. പ്രദീപ്. 1972 -മേയ് 15-ന് തിരുവനന്തപുരം ജില്ലയില്‍ ജനനം. സമകാലിക ലോകസംഭവങ്ങളെ സംബന്ധിച്ച് വിപുലമായ ജ്ഞാനത്തിനുടമയാണ് ഇദ്ദേഹം. ആദ്യമായി വിപരീതപ്രശ്നോത്തരി അവതരിപ്പിച്ച് ലിംക ബുക് ഓഫ് റെക്കോര്‍ഡ്സില്‍ പേരു നേടുകയും ചെയ്തു[1] കൈരളി ടി.വി യില്‍ അശ്വമേധം എന്ന പരിപാടിയിലൂടെ ഇദ്ദേഹം പ്രശസ്തനാണ്. ഇപ്പോള്‍ ജയ്ഹിന്ദ് ടി.വിയില്‍ രണാങ്കണം എന്ന പരിപാടി അവതിപ്പിക്കുന്നു. ഇദ്ദേഹം സംസ്ഥാനതല കാരം കളിക്കാരനായിരുന്നു. [1].