ഗ്രന്ഥകര്‍ത്താവ് ജീ മലയില്‍ കേരള സര്‍വ്വകലാശാലയില്‍ നിന്നും ഉയര്‍ന്ന മാര്‍ക്കോടെ എഞ്ചിനീയറിംഗ് ബിരുദം എടുത്തശേഷം ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലുമായി വിവിധ മേഖലകളില്‍ റീജണല്‍ ചീഫ് എഞ്ചിനീയര്‍, സീനിയര്‍ മാനേജര്‍ പ്രൊജക്റ്റ്സ് തുടങ്ങിയ സീനിയര്‍ പ്രൊഫഷണല്‍ തസ്തികകളില്‍ ജോലി നോക്കി. ഇപ്പോള്‍ പ്രൊജക്റ്റ് മാനേജ്മെന്റ് കണ്‍സള്‍ട്ടന്റ്. ജനിച്ചത് പത്തനംതിട്ട ജില്ലയില്‍ നരിയാപുരത്ത്. വിവാഹിതന്. രണ്ടു കുട്ടികള്‍ ഉണ്ട്. 1981-ല്‍ പ്രസിദ്ധീകരിച്ച ‘റാഗിംഗ് ഇവിടെ’ എന്ന ഈ നോവല്‍ ആണ്, ആദ്യകൃതി. ഇതിന്റെ ഇംഗ്ലീഷ് പതിപ്പ് തയ്യാറായി വരുന്നു. ഇതു കൂടാതെ, രണ്ടു നോവലുകള്‍ കൂടി പ്രസിദ്ധീകരണത്തിനു തയ്യാറായിക്കഴിഞ്ഞു. ഗ്രന്ഥകര്‍ത്താവ് എഞ്ചിനീയറിംഗ് കോളേജില്‍ പഠിക്കുന്ന ആയിരത്തി തൊള്ളായിരത്തി എഴുപതുകളില്‍ പ്രൊഫഷണല്‍ കോളേജുകളില്‍ നടന്നിരുന്ന ക്രൂരമായ റാഗിംഗിനെ ആസ്പദമാക്കിയാണ്, ഈ നോവല്‍ എഴുതിയിരിക്കുന്നത്. റാഗിംഗിന് എതിരായി ഒരു മനോവികാരം ജനഹൃദയങ്ങളില്‍ ഉണ്ടാക്കിയെടുക്കുക എന്നതാണ് ഈ രചനയുടെ ഉദ്ദേശ്യം. കൂടാതെ, ഈ നോവല്‍ വായിച്ചാല്‍ പല പ്രയോജനങ്ങള്‍ ഉണ്ട്. റാഗിംഗില്‍ നിന്നും തങ്ങളുടെ കുട്ടികളെ രക്ഷപ്പെടുത്താന്‍ സാധിക്കും എന്നുള്ളതാണ് മാതാപിതാക്കള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കുമുള്ള പ്രയോജനം. റാഗിംഗില്‍ നിന്നും രക്ഷപ്പെടാനുള്ള വഴികള്‍ മനസ്സിലാക്കാനും പ്രതികൂലമായ ഏതു ജീവിത സാഹചര്യങ്ങളെയും നേരിടാനുള്ള ആത്മധൈര്യവും മനശക്തിയും ലഭിക്കാനും സാധിക്കും എന്നുള്ളതാണ് ഉയര്‍ന്ന വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രയോജനം. ഗ്രന്ഥകര്‍ത്താവിന്റെ മേല്‍വിലാസം: SKYVIEW, NARIYAPURAM.P.O. PIN 689513, Kerala. Email address: vgeei@yahoo.co.uk FACEBOOK page : www.facebook.com/geemalayil
www.facebook.com/geemalayil