Joseph Mundasserryജോസഫ് മുണ്ടശ്ശേരി ആദ്യ വിദ്യാഭ്യാസ മന്ത്രി
ജോസഫ് മുണ്ടശ്ശേരി തൃശ്ശൂര്‍ ജില്ലയിലെ കണ്ടശ്ശാംകടവില്‍ 1903 ജൂലൈ 17-ന് ആണ് ജോസഫ് മുണ്ടശ്ശേരി ജനിച്ചത്. അച്ഛന് കുഞ്ഞുവറീത്. അമ്മ തേറാട്ടില്‍ ഇളച്ചി. ആദ്യത്തെ കേരളമന്ത്രിസഭയില്‍ വിദ്യാഭ്യാസമന്ത്രി. 1977 ഒക്ടോബര്‍ 25-ന് മരിച്ചു. പത്തൊന്‍പതു നിരൂപണഗ്രന്ഥങ്ങള്‍, ഒരു കവിതാസമാഹാരം, നാലു ചെറുകഥാസമാഹാരം, മൂന്നു നോവല്‍, ആത്മകഥ, ജീവചരിത്രക്കുറിപ്പുകളും ജീവചരിത്രവും ആയി രണ്ടു പുസ്തകങ്ങള്‍, ഏഴ് ഉപന്യാസസമാഹാരങ്ങള്‍, ഒരു യാത്രാവിവരണം, ശാസ്ത്രസംബന്ധിയായ ഒരു പുസ്തകം, ഒരു പരിഭാഷാഗ്രന്ഥം ഇവയാണ് മുണ്ടശ്ശേരിയുടെ സാഹിത്യ സംഭാവന.