ടി കെ ഹംസ Author

T K Hamsa

മുന്മന്ത്രിസി.പി.എം. നേതാവും മു‌ന്‍ പൊതുമരാമത്ത് മന്ത്രിയും എം.പിയുമാണ്‌ ടി കെ ഹംസ. 1937 ല്‍ മലപ്പുറം ജില്ലയിലെ വണ്ടൂര്‍ പഞ്ചായത്തിലെ കൂരാട് എന്ന സ്ഥലത്ത് ജനനം.ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബി.എ യും എറണാംകുളം ലോ കോളേജില്‍ നിന്ന് ബി.എല്‍. ബിരുദവും നേടി. 1968 ല്‍ മഞ്ചേരി ബാറില്‍ അഭിഭാഷകനായി. ഇന്ത്യ‌ന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലൂടെ രാഷ്ട്രീയത്തിലേക്ക് വന്ന ഹംസ പിന്നീട് സി പി എമ്മില്‍ ചേര്‍ന്നു. 1982 മുതല്‍ 2001 വരെ നിയമസഭാംഗമായിരുന്നു. 1987 ല്‍ കേരള പൊതുമരാമത്തു മന്ത്രിയും 1996 ല്‍ ഗവണ്മെന്റ് ചീഫ് വിപ്പുമായിട്ടുണ്ട്. 14-ാം ലോകസഭയില്‍ മഞ്ചേരി പാര്‍ലിമെന്റ്‌ മണ്ഡലത്തെ പ്രതിനിധീകരിച്ച്‌ ലോകസഭാംഗമായി. നാട‌ന്‍ ശൈലീ പ്രയോഗങ്ങളിലൂടെയുള്ള ഇദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രസംഗങ്ങള്‍ ജനങ്ങളെ ആകര്‍ഷിക്കുന്നു. നിലവില്‍ സി പി എം സംസ്ഥാന കമ്മിറ്റി അംഗമായ ഹംസ ഇപ്പോള്‍ മഞ്ചേരിക്കടുത്ത മുള്ളമ്പാറയില്‍ താമസിക്കുന്നു. മാപ്പിള സാഹിത്യത്തില്‍ പാണ്ഡിത്യമുള്ള ഹംസ, മാപ്പിളപ്പാട്ടിന്റെ മാധുര്യം എന്ന പേരില്‍ ഒരു ഗ്രന്ഥവും എഴിതി



Need some editing or want to add info here ?, please write to us.

Other Books by Author T K Hamsa