ഡോ നരേന്ദ്ര കോഹലി Author

Dr Narendra Kohli

ഡോ.നരേന്ദ്ര കോഹ്‌ലി ഡോ.നരേന്ദ്ര കോഹ്‌ലി 1940-ൽ സിയാൽകോട്ടയിൽ ജനിച്ചു. ദില്ലി യൂനിവേഴ്‌സിറ്റിയുടെ കീഴിൽ മോത്തിലാൽ നെഹ്‌റു കോളജിൽ ഹിന്ദി പ്രൊഫസറായിരുന്നു. ജോലിയിൽ നിന്ന്‌ വിരമിച്ചശേഷം സാഹിത്യരചനയില മുഴുകി കഴിയുന്നു. നോവലിസ്‌റ്റ്‌, കഥാകാരൻ, ലേഖകൻ എന്നീ നിലകളിൽ ഹിന്ദി സാഹിത്യരംഗത്ത്‌ പ്രസിദ്ധനാണ്‌. അദ്ദേഹത്തിന്റെ അമ്പതിൽപ്പരം പുസ്‌തകങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്‌. പ്രധാന രചനകൾ രാമകഥയെ ആധാരമാക്കി രചിച്ച അഭ്യുദയ്‌ -രണ്ടു ഭാഗങ്ങൾ, മഹാഭാരതകഥയുടെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട മഹാസമർ-എട്ടു ഭാഗങ്ങൾ (ബന്ധൻ, അധികാർ, കർമ്‌, ധർമ്‌, അന്തരാൾ, പ്രച്ഛന്ന്‌, പ്രത്യക്ഷ്‌, നിർബന്ധ്‌), സ്വാമി വിവേകാനന്ദന്റെ ജീവിതകഥയുടെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട തോഡോ കാരാ തോഡോ-നാല്‌ ഭാഗങ്ങൾ തുടങ്ങിയവ ശ്രദ്ധേയങ്ങളാണ്‌. കൃഷ്‌ണകുചേലബന്ധത്തെ അടിസ്ഥാനമാക്കി രചിച്ച അഭിജ്ഞാൻ എന്ന നോവൽ കർമ്മയോഗം എന്ന പേരിൽ മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.



Need some editing or want to add info here ?, please write to us.

Other Books by Author Dr Narendra Kohli