കവിയും പ്രസാധകനും ആയിരുന്നു മഹാകവി പന്തളം കേരളവര്‍മ്മ എന്നറിയപ്പെടുന്ന കേരളവര്‍മ്മ (ജനുവരി 1879 - ജൂണ്‍ 1919) . പന്തളം രാജകുടുംബാംഗമായ അദ്ദേഹം ജനിച്ചത് പന്തളത്താണ്. തന്റെ 12-ആം വയസ്സില്‍ സംസ്കൃത കവിതകള്‍ എഴുതിത്തുടങ്ങിയ അദ്ദേഹം 19-ആം വയസ്സില്‍ മലയാള കവിതകളും എഴുതിത്തുടങ്ങി. "ദൈവമേ കൈ തൊഴാം" എന്ന പ്രശസ്തമായ പ്രാര്‍ത്ഥനാഗാനം അദ്ദേഹത്തിന്റെ രചനകളില്‍ ഒന്നാണ്.