വിമർശകൻ, സാഹിത്യ നിരൂപകൻ, പത്രപ്രവർത്തകൻ, അദ്ധ്യാപകൻ എന്നീ നിലകളിൽ ശ്രദ്ധേയനാണു് പി.കെ. രാജശേഖരൻ. ലോകസാഹിത്യത്തിലെ വിഖ്യാത നോവലുകളെ മലയാളത്തിന് പരിചയപ്പെടുത്തുന്നതിൽ വലിയ പങ്കു വഹിച്ചു. മാതൃഭുമി ആഴ്ചപ്പതിപ്പിൽ അദ്ദേഹം എഴുതിയ വാക്കിന്റെ മൂന്നാംകര എന്ന ലേഖന പരമ്പര ഏറെ സഹൃദയശ്രദ്ധ പിടിച്ചുപറ്റി.