മാര്‍ക്സിസ്റ്റ് സൈദ്ധാന്തികന്‍, ചിന്തകന്‍, ഗ്രന്ഥകാരന്‍,പത്രാധിപര്‍, വാഗ്മി എന്നീ നിലകളില്‍ പ്രശസ്തനാണ് പി.ജി. എന്ന പി.ഗോവിന്ദപിള്ള(മാര്‍ച്ച് 25 1926- നവംബര്‍ 22 2012).എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് പുല്ലുവഴി ഗ്രാമത്തില്‍ 1926 മാര്‍ച്ച് 25-ന് ആണ് പി.ജി.എന്ന പരമേശ്വരന്‍ പിള്ള ഗോവിന്ദപ്പിള്ളയുടെ ജനനം. വാര്‍ദ്ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 2012 നവംബര്‍ 22 ന് രാത്രി 11.15 നോടെ അദ്ദേഹം അന്തരിച്ചു.[1] അച്ഛന്‍ എം.എന്‍.പരമേശ്വരന്‍ പിള്ള. അമ്മ കെ.പാറുക്കുട്ടി അമ്മ. യാഥാസ്ഥിതിക ചുറ്റുപാടിലായിരുന്നു ജനിച്ചതെങ്കിലും കുട്ടിക്കാലം തൊട്ടേ സാമൂഹിക രാഷ്ട്രീയ സംഭവവികാസങ്ങളില്‍ പി.ജി. തല്‍പരനായിരുന്നു. സ്വാതന്ത്ര്യ സമരത്തിന്റ അലകള്‍ രാജ്യമെങ്ങും ആഞ്ഞടിച്ചിരുന്ന കാലത്താണ് അദ്ദേഹം തന്റെ ബാല്യം ചിലവഴിച്ചത്.
വിദ്യാഭ്യാസം