1941 ആഗസ്റ്റ് 28 ശ്രീവരാഹത്ത് കൊച്ചുലമമേല് വീട്ടില്‍ കുട്ടന് പിള്ളയുടെയും ചെല്ലമ്മപിള്ളയുടെയും അഞ്ചാമത്തെ മകനായി ജനിച്ചു. തിരുവനന്തപുരം ഗവ. സംസ്കൃത കോളേജില്‍ നിന്നും ഡോ.കെ രാഘവന്പിള്ള്യുടെ കീഴില്‍ പി.എച്ച്.ഡിയും നേടി. 1966-81 വര്‍ഷങ്ങളില്‍ തിരുവനന്തപുരം സംസ്കൃത കോളേജില്‍ നിന്നും പ്രൊഫസറായും,ഫസ്റ്റ് ഗ്രേഡ് പ്രൊഫസറായും ഹെഡ് ആയും ആക്ടിംഗ് പ്രിന്സിപ്പളായും തൃപ്പുണ്ണിത്തുറ ഗവ.സംസ്കൃത കോളേജില്‍ വീണ്ടും91-94 വര്‍ഷങ്ങളില്‍ തിരുവനന്തപുരംഗവ.സംസ്കൃതകേളേജില്‍ പ്രൊഫസാറും ഹെഡ് ഓഫ് ദി ഡിപ്പാര്‍ട്ടുമെന്റും 94-97 വര്‍ഷങ്ങളില്‍ ശ്രീ ശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റിയില്‍ ഫൗണ്ടര്‍ ഡീന്‍ പ്രൊഫസറും, ഹെഡായും സേവനം അനുഷ്ടിച്ച് പെന്ഷന് പറ്റി പിരിഞ്ഞു. വൈജ്ഞാനികതലത്തിലുള്ള പതിനഞ്ചുകൊല്ലത്തിലെ അക്ഷീണപരിശ്രമത്തിന്റെ ഫലമായി. ആയിരത്തില്‍ കൂടുതല്‍ പേജുകള്‍ ഉള്ള എട്ടുവാല്യങ്ങളായി ഇദം പ്രഥമമായി ഋഗ് വേദത്തിലെ 10472 മന്ത്രങ്ങള്‍ക്കും അവതാരിക അന്വയം അന്വയാര്ഥം എന്നീ ക്രമത്തില്‍ മലയാളത്തില്‍ ബൃഹദ് വ്യാഖ്യാനം രചിച്ചു.