ഇസ്രായേലിലേക്ക് കുടിയേറിപ്പാര്‍ത്ത ബള്‍ഗേറിയന്‍ സ്വദേശിയായ എഴുത്തുകാരനാണ് ഷ്‌ലോമോ കാലോ. 1928 -ല്‍ ബള്‍ഗേറിയയിലെ സോഫിയായില്‍ ജനിച്ചു. 1949-ല്‍ ഇസ്രായേലിലേക്ക് കുടിയേറി. നാല്പതിലധികം ഗ്രന്ഥങ്ങള്‍ ഇസ്രായേലി ഭാഷയായ ഹീബ്രുവില്‍ രചിച്ചിട്ടുണ്ട്. ഇസ്രായേലിലെ അതുല്യനായ എഴുത്തുകാരനായി ഷ്‌ലോമോ കാലോ പരിഗണിക്കപ്പെടുന്നു. പന്ത്രണ്ടാം വയസ്സില്‍ത്തന്നെ ഫാസിസ്റ്റ് വിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. രണ്ടുവര്‍ഷത്തിനുള്ളില്‍തന്നെ അറസ്റ്റിലായി. വൈദ്യശാസ്ത്രം, പത്രപ്രവര്‍ത്തനം, മൈക്രോബയോളജി എന്നിവയില്‍ പരിജ്ഞാനം നേടി. പാശ്ചാത്യജീവിതത്തിന്റെ വിശേഷിച്ച് അമേരിക്കന്‍ ജീവിതത്തിന്റെ കാപട്യങ്ങള്‍ക്കുനേരെയുള്ള കടുത്ത ആക്ഷേപഹാസ്യമാണ് കാലോയുടെ കൃതികളില്‍ പ്രതിഫലിക്കുന്നത്. ഹിറ്റ്ലര്‍, ബിന്‍ലാദന്‍ എന്നിവരോടൊപ്പം ഗാന്ധിയും ബുദ്ധനും മറ്റും കൃതികളില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട് . വിവിധഭാഷകളിലേക്ക് അദ്ദേഹത്തിന്റെ കൃതികള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടുണ്ട്. മലയാളത്തില്‍ 'ഡോളറും തോക്കും' എന്ന പേരില്‍ ഒരു കഥാസമാഹാരം മാത്രം വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്ഡോളറും തോക്കും, ഷ് ലോമോ കാലോ -2001(മലയാള വിവര്‍ത്തനം: എന്‍ മൂസാന്‍കുട്ടി)