സ്കൂള്‍ അധ്യാപകന്‍ ആയിരുന്ന അച്ഛന്‍ ചൂരലുമായി അടിക്കാനോടിച്ച ഓര്‍മ എന്റെ മനസിലുണ്ട് . 1977 ല്‍ ആയിരുന്നു അത്. എന്റെ നന്ത്യര്‍വട്ടപ്പൂക്കള്‍ എന്ന കഥ യുവവാണീയില്‍ വായിക്കുവാനുള്ള അറിയിപ്പ് തിരുവനന്തപുരം റേഡിയോ സ്റ്റേഷനില്‍നിന്നും കിട്ടിയ ദിവസം. ഡെല്‍ഹിയില്‍ ജോലിയുള്ള അമ്മാവന്‍ അന്ന് നാട്ടിലുണ്ടായിരൂന്ന ത് കൊണ്ട് തിരുവനന്തപുരത്ത് പോകുവാനും കഥ വായിക്കുവാനും കഴിഞ്ഞു.
ചെറുകഥ കള്‍ എനിക്ക് വളരെ ഇഷ്ടമായിരുന്നു. 1975 മുതല്‍ 80 വരെ പന്തളം കോളേജിലെ പല സുഹൃത്തുക്കളും എന്നില് സാഹിത്യ അഭീരുചി വളര്‍ത്താന്‍ സഹായിച്ചു. ചന്ദ്രബാബൂ പനങ്ങാട്, രവി കുമാര്‍ , പന്തളം സുധാകരന്‍ എന്നിവരോടൊപ്പം കോളേജ് ജീവിതം പങ്കീടാന്‍ കഴിഞ്ഞത് നല്ല ഒരു അനുഭവമായിരുന്നു. കടമ്മനിട്ട രാമകൃഷ്ണന്റെ കവിത ചൊല്ലല്‍ നേരിട്ട് കേള്‍ക്കാന്‍ കഴിഞ്ഞതും ഭാഗ്യമായി.
1981 ല്‍ ഡെല്‍ഹിയില്‍ എത്തി, എങ്കിലും സാഹിത്യത്തില്‍ മുന്നേറാന്‍ കഴിഞ്ഞില്ല. അക്കാലത്ത് മാതൃഭൂമിയുടെ ബാല പംക്തിയില്‍ ഒരു കഥ വന്നത് ആശ്വസ്വപ്പിച്ചു, രണ്ടാമത് അയച്ച കഥ അതേപോലെ തിരിച്ചുവന്നു. എം ടി വാസുദേവന്‍ നായരുടെ കുറിപ്പോടെ. കൂടുതല്‍ വായിക്കണം, എഴുതണം