ആലപ്പുഴ തുറവൂരിൽ 1940 മാർച്ച് 21ന് ജനനം. തുറവൂർ ടി.ഡി. ഹൈസ്‌കൂൾ, എറണാകുളം മഹാരാജാസ് കോളേജ്, ചിറ്റൂർ ഗവ. കോളേജ്, എറണാകുളം ഗവ. ലോ കോളേജ് എന്നിവിടങ്ങളിൽ പഠനം.മുൻ ഐ.പി.എസ്. ഉദ്യോഗസ്ഥനാണ്. കേരള സാഹിത്യഅക്കാദമി ജനറൽ കൗൺസിൽ അംഗം, സാഹിത്യ പ്രവർത്തക സഹകരണസംഘം ഡയറക്ടർ ബോർഡ് അംഗം, സമസ്തകേരള സാഹിത്യപരിഷത്ത് കാര്യദർശി എന്നീ നിലകളിൽ പ്രവർത്തിച്ചു. 1981-ൽ സ്വീഡനിൽ നടത്തിയ ക്രൈം എഴുത്തുകാരുടെ ലോകസമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു.
അച്ഛൻ എൻ.കെ. മുഹമ്മദ്. എ.കെ.ഹവ്വാ ഉമ്മ.
ഭാര്യ പി.എ. റഹീമാബീഗം, മക്കൾ ഷമീം സി.ഹമീദ്, നസീം സി. ഹമീദ്.