തിന്നിണ്ട മലയാള മോ? അതെന്ത് മലയാളം ! ഇതേത് ഭാഷ !

കടൽ നടുവിൽ ഒറ്റപ്പെട്ട് പോയ കുറേ മനുഷ്യരുടെ ഭാഷയാണിത്. ലക്ഷദ്വീപുകാരുടെ മലയാളം. അതിൽ കുണക്കേട് എന്നാൽ പ്രകൃതിക്ഷോഭവും, മിസ്റാവ് എന്നാൽ ദിശയെന്നും അടുവത് മസാലയും തിന്നിണ്ട എന്നാൽ കഴിക്കാവുന്നത് എന്നുമാണ് അർത്ഥം. 

പുത്തന് കുപ്പായം തൊട്ട് നാവിന്റെ രുചി വരെ പ്രതീക്ഷിച്ചിരിക്കുന്ന ഒരുപാട് പേര്, കേരളത്തില് നിന്നോ മംഗലാപുരത്തു നിന്നോ ഒരു കപ്പല് തിര മുറിച്ച് കടന്നുചെന്ന് ലഗൂണിന്റെ ഇളംനീല വെള്ളത്തിനപ്പുറത്ത് നങ്കൂരമിടുന്നതും കാത്ത് ദ്വീപിലുണ്ടാകും. ലക്ഷദ്വീപുകാരന് കരയെന്നാൽ മലയാളക്കരയാണ്.മലയാളത്തിൻറെ മണ്ണിൽ ദ്വീപുകാരൻ തൊട്ടാൽ അവൻറെ അടിക്കാൽ മുതൽ നെറുകംതലവരെ ഒരു കോരിത്തരിപ്പ് പാഞ്ഞ് പോവുമത്രെ. കോഴിക്കോടും മംഗലാപുരത്തും വന്നിറങ്ങുന്ന ലക്ഷ്യ ദ്വീപുകാരന്റെ മനോവികാരം ഇത്രെയൊക്കെ ഉണ്ടെന്ന് ആരറിഞ്ഞു.

ഞാൻ കണ്ണടച്ച് മലായളത്തക്കരയെ മൂക്കിലേക്ക് വലിച്ച് കയറ്റി. അടുവതുകളുടേയും ഉണക്ക മീനിന്റെയും ചർക്കര അലിഞ്ഞതിന്റെയും സമ്മിശ്ര ഗന്ധമായിരുന്നു അതിന്... ഞാൻ പറക്കുകയാണെന്ന് തോന്നി. ഏതോ സ്വപ്ന ലോകത്ത് എത്തിയ പോലെ ഞാൻ അങ്ങനെ നിന്നു.. ഒരു ബാലന്റെ  കേരളത്തെക്കുറിച്ചുള്ള ആദ്യ ഓർമ്മകൾ ഗ്രന്ഥകാരൻ കുറിക്കുന്നത് ഇങ്ങനെയാണ്.ഇവിടേക്ക്  തലമുറകൾ നടത്തിയ സാഹസിക യാത്രകളും, അവിടെ എത്താതെ കടലിൽ മറഞ്ഞുപോയവരും ഒക്കെ ലക്ഷ്വദ്വീപുകാരുടെ ഓർമ്മകളിൽ തുടിക്കുന്നു. 

കടലിന് നടുക്ക് ജീവിതം കരുപ്പിടിപ്പിച്ച അനുഭവങ്ങളാകട്ടെ കുന്നോളം .  ..... അതൊരു മുങ്ങിക്കപ്പലായിരുന്നു. ആദ്യമായിട്ടാണ് ഇത്ര അടുത്ത് കാണുന്നത്. യാത്രയിൽ കണ്ടു കിട്ടിയ കൂട്ടുകാരനെ പോലെ കൈ വീശിയും കൂക്കി വിളിച്ചും അവർ കപ്പലിനെ വരവേറ്റു..... ചില്ലുവാതിൽ തുറന്ന് സായിപ്പ് നടക്കാരെ നോക്കി. പെട്ടന്ന് കാതടിപ്പിക്കുന്ന ഒരൊച്ച കടലിൽ മുഴങ്ങി. വെടിയേറ്റ് ഒടത്തിൻ്റെ കുമ്പും കടലിലേക്ക്  പൊട്ടി വീണു.
സായിവേ നങ്ങളെ രക്ഷിച്ചോളെ ....

ഇത്രയും വ്യത്യസ്തകഥകൾ പറയാനുള്ള മറ്റൊരു മലയാളിക്കൂട്ടം വേറെ ഉണ്ടാകുമാ ?

ഇസ്മത്ത് ഹുസൈന്റെ കുറിപ്പുകളിൽ അയാൾ നേരിട്ട് കണ്ട അരനൂറ്റാണ്ടിലെ ദ്വീപിന്റെ കഥകളുണ്ട്. പിന്നെ ബാപ്പ കണ്ടത്, ബാപ്പ പറഞ്ഞു കേട്ടത് .... താളുകൾ തീരുമ്പോൾ സമയ യന്ത്രത്തിൽ യാത്ര പോയ ഒരു ഹാങ് -ഓവർ

 

Buy Book Online : https://keralabookstore.com/book/thinninda-malayalam-lakshadeep-anubhavangalude-pusththakam/18023/