Book Name in English : Athruptharaya Aathmakkal
സാധാരണ ഭാവങ്ങൾ പ്രകടമാക്കുന്ന ദൈവങ്ങളും പ്രേതങ്ങളും പുണ്യവാളന്മാരും മനുഷ്യരും ഇടകലർന്നു ജീവിക്കുന്ന ഒരു ദിക്കിനെക്കുറിച്ചാണ് ജോണി മിറാൻഡ ഡെൽഫി എന്ന സ്ത്രീയിലൂടെ പറയുന്നത്. സ്വത്വബോധം വികസിച്ച സാംസ്‌കാരികവും മതപരവുമായ ചട്ടക്കൂടിൽതന്നെ ഉറച്ചുനിൽക്കുന്ന ഡെൽഫി അതിനെതിരേയുള്ള ഗൂഢയുക്തിയോട് പ്രതിഷേധിക്കുന്നുമുണ്ട്. ഏകാന്തതയും വിഷാദവും അതൃപ് തിയും അലട്ടുന്ന ഡെൽഫിയിലൂടെ പോരാട്ടത്തിന്റെയും സംഘർഷത്തിന്റെയും ഭാവനയുടേതുമായ ഒരു ലോകത്തെ അവതരിപ്പിക്കുകയാണ് ജോണി മിറാൻഡ. കൊച്ചിയുടെ സമാന്തരചരിത്രത്തിലെ മനുഷ്യരുടെയും സാത്താന്മാരുടെയും പുണ്യാത്മാക്കളുടെയും ഭ്രമകല്പന രചിക്കുകയാണ് അദ്ദേഹം. അസ്വാസ്ഥ്യങ്ങളെയും അസ്വാരസ്യങ്ങളെയും ഒറ്റയ്ക്ക് തരണംചെയ്തുകൊണ്ട് കഥകളിലൂടെ തന്നിടത്തെ പുനഃസൃഷ്ടിക്കുന്ന ഡെൽഫി ആർജ്ജവത്തിന്റെ ധീരമാതൃകയാവുന്നതാണ് ’അതൃപ്തരായ ആത്മാക്കളി’ലൂടെ ലഭിക്കുന്ന ഉൾക്കാഴ്ച..Write a review on this book!. Write Your Review about അതൃപ്തരായ ആത്മാക്കള്‍ Other InformationThis book has been viewed by users 175 times