Book Name in English : Ayalpakkathaayam
സുഖത്തില്‍, സ്വര്‍ഗ്ഗത്തില്‍ കഴിയുന്ന മനുഷ്യര്‍ കുറച്ചു മനുഷ്യരുടെ ഒപ്പമാണ്. നരകത്തില്‍, വേദനയില്‍, ജയിലറയില്‍ കഴിയുമ്പോള്‍ നാം കോടാനുകോടി മനുഷ്യരുടെ ഒപ്പമാണ്. അവരുടെ വേദനകളുടെയും സഹനത്തിന്റെയും ഒപ്പമാണ്. ആ ഒപ്പമാകലിനുവേണ്ടിയാവണം എല്ലാ സിദ്ധാര്‍ത്ഥന്മാരും കൊട്ടാരവാസംവിട്ടിറങ്ങിപ്പോകുന്നത്…
ഒരു നേട്ടത്തിനും വേണ്ടിയല്ലാതെ മനുഷ്യര്‍ പരസ്പരം ഒന്നുചേരുക എന്ന കാഴ്ചപ്പാടില്‍ രൂപംകൊണ്ട അയല്‍ക്കൂട്ടപ്രസ്ഥാനത്തിന്റെ പശ്ചാത്തലത്തില്‍ മാധവന്‍, ജാനകി എന്നിവരുടെ അലൗകികപ്രണയത്തിന്റെ കഥ.
അസൂയയും വെറുപ്പും വിദ്വേഷവും പകയും പ്രതികാരവുമെല്ലാം മനുഷ്യസ്‌നേഹമെന്ന മഹാപ്രവാഹത്തില്‍ അലിഞ്ഞില്ലാതായി, അപരനും ചേര്‍ന്നതാണ് ഞാന്‍ എന്ന ഒരുമയുടെ സുന്ദരസങ്കല്‍പ്പത്തിലേക്കുയരുന്ന രചന. വി.ടി. ജയദേവന്റെ ഏറ്റവും പുതിയ നോവല്‍ Write a review on this book!. Write Your Review about അയൽപക്കത്തായം Other InformationThis book has been viewed by users 342 times