Book Name in English : Vivaham Kazhiyunna ooro vakkum
പദയോജനയുടെ കലാത്മകതയിൽ വിടരുന്ന പദസംയുക്തങ്ങൾ സൃഷ്ടിക്കുന്ന അപൂർവ്വചാരുതകൾ, ആഗ്നേയസ്ഫുലിംഗങ്ങൾ, നിശിതാഘാതങ്ങൾ. കുളിർസ്പര്ശങ്ങള്, സാന്ദ്രസാന്ത്വനങ്ങൾ എന്നിവയൊക്കെ അനുഭൂതമാക്കുന്ന കവിതകൾ. ഭൗതികതലത്തിലുള്ള യാത്രയുടെ സൂചകങ്ങളും കാവ്യമെന്ന വാങ്മയ ശില്പത്തിലെ പദങ്ങളെന്ന സൂചകങ്ങളും പരസ്പരാദേശം ചെയ്യുന്ന രചനകളാണ് കിളിമാനൂർ മധുവിന്റെ ’വിവാഹം കഴിയുന്ന ഓരോ വാക്കും’ എന്ന സമാഹാരത്തിലുള്ളത്. ഇതിലെ പല കവിതകളുടെയും സാമാന്യസ്വഭാവം മൗലികഘടനയിൽ യാത്ര ഒരു പ്രധാനപ്രേമേയമോ സൂചകമോ ആയിതീരുന്നു എന്നതാണ്. - ഡോ. കെ. എസ്. രവികുമാർreviewed by Anonymous
Date Added: Saturday 29 Jul 2023
Good
Rating:
[5 of 5 Stars!]
Write Your Review about വിവാഹം കഴിയുന്ന ഓരോ വാക്കും Other InformationThis book has been viewed by users 995 times