Book Name in English : Ormmakalile Jalaverukal
സ്ഥിരോത്സാഹവും മനക്കരുത്തുംകൊണ്ട് സ്വന്തം തലവര മാറ്റിയെഴുതിയ കഠിനാധ്വാനികളായ മനുഷ്യരുടെ മൂന്നു നൂറ്റാണ്ടുകളിലായി കെട്ടുപിണഞ്ഞുകിടക്കുന്ന ജീവിതാനുഭവങ്ങളുടെ സംഗ്രഹമാണ് ഓർമ്മകളിലെ ജലവേരുകൾ. പ്രകൃതിയോടും പ്രകൃതിക്ഷോഭങ്ങളോടും പോരാടി തളരുമ്പോഴും ഹൃദയബന്ധങ്ങൾ ഇഴമുറിയാതെ കാത്ത തലമുറകളുടെകൂടി കഥയാണിത്. സ്ഥിരോത്സാഹവും ഇച്ഛാശക്തിയുംകൊണ്ട് പുതിയൊരു ലോകം പണിതുയർത്തിയ തന്റെ പൂർവ്വികരുടെ പോരാട്ടങ്ങൾ തീവ്രത നഷ്ടപ്പെടാതെ പകർത്തി വയ്ക്കുന്നു. പ്രാഥമിക വിദ്യാഭാസംപോലുമില്ലാതെയിരുന്നിട്ടും സാമൂഹികവും സാമ്പത്തികവുമായ എല്ലാ വെല്ലുവിളികളെയും ഒറ്റയ്ക്കുനേരിട്ട് വ്യവസായരംഗത്ത് സ്വന്തമായ വിലാസം നേടിയെടുത്ത മൂത്തേടത്ത് നീലകണ്ഠൻ എന്ന അതികായന്റെയും അദ്ദേഹത്തിലൂടെ വലുതായ മൂത്തേടത്ത് കുടുംബത്തിന്റെയും ചരിത്രത്തിനൊപ്പം വൈദ്യശാസ്ത്രത്തിൽ അഗാധപരിജ്ഞാനം നേടി അനേകായിരങ്ങൾക്ക് ആശ്വാസമായി മാറിയ ഊഴത്ത് കേശവൻവൈദ്യരുടെ ജീവിതവും പ്രതിപാദിക്കുന്നു.Write a review on this book!. Write Your Review about ഓർമ്മകളിലെ ജലവേരുകൾ Other InformationThis book has been viewed by users 16 times