Book Name in English : Out of Fashion
രതിയും പ്രണയവും സ്വപ്ന നഷ്ടവും ഏകാന്തതയും മടുപ്പും അരക്ഷിതത്വവും കൂടെക്കൂടെ ഉണര്‍ത്തുകയും ഉലയ്ക്കുകയും ചെയ്യുന്ന ഒരു പെണ്മനസ്സിന്റെ വ്യാകുലചലനങ്ങളാണിവ . മലയാളത്തിലെ പെണ്‍ കവിത , പൊതുവേ , സമരോത്സുകമായ വാചാലതയില്‍അഭിരമിക്കുമ്പോള്‍ ഉള്‍മരത്തിന്റെ ഉലച്ചിലുകളെ ആവിഷ്‌കരിക്കുന്ന , ദലമര്‍മ്മരങ്ങളുടെ സൂക്ഷ്മശ്രുതി പിന്തുടരുന്ന ഈ കവിതകള്‍ക്ക് വേറിട്ട ഒരസ്തിത്വം സാധ്യമാണെന്ന് ഞാന്‍ വിചാരിക്കുന്നു . അവയിലേക്ക് വായനക്കാരെ സഹര്‍ഷം സ്വാഗതം ചെയ്യുന്നു .
സജയ് കെ . വി
Write a review on this book!. Write Your Review about ഔട്ട് ഓഫ് ഫാഷന്‍ Other InformationThis book has been viewed by users 1255 times