Book Name in English : Kanalurangumidangal
ജീവിതത്തിന്റെ കനൽ കെടാത്ത ഇടങ്ങളെ തന്റെ തിരിച്ചറിവുകളുടെയും നിലപാടുകളുടെയും അടിസ്ഥാനത്തിൽ അവതരിപ്പിക്കുന്ന 13 കഥകളുടെ സമാഹാരമാണ് സിന്ധുഭൈരവിയുടെ കനലുറങ്ങുമിടങ്ങൾ. കുടുംബബന്ധങ്ങളുടെ ശക്തിയും സൗന്ദര്യവും ആവിഷ്‌കരിക്കുന്നു. സ്ത്രീവിരുദ്ധത, മതമൗലികവാദം, വിശ്വമാനവികത തുടങ്ങി സമകാലസമൂഹത്തിന്റെ അടരുകളിലൂടെ സിന്ധു കടന്നുപോകുന്നു.
- സാറാ ജോസഫ്
കാലം സൂക്ഷിക്കുന്ന കണക്കെടുപ്പുകളിൽ ജീവിതം നൽകിയ അനുഭവങ്ങളെ ആവാഹിക്കുമ്പോൾ അവ കഥകളായി മാറുന്ന ഇടങ്ങളാണ് ഇക്കഥാസമാഹാരത്തിന്റെ ജീവൻ. സമകാലത്തിന്റെ സകല സാധ്യതകളെയും ചിമിഴിലൊതുക്കുന്ന സാകല്യം ഇക്കഥാപാത്രങ്ങൾക്കുണ്ട്. ചുറ്റുപാടുകളോട് സമരസപ്പെടുകയും അനീതികളോട് കലഹിക്കുകയും പൊരുത്തപ്പെടുകയും നിഷ്‌കരുണം നിരസിക്കുകയും ചെയ്യുന്ന വ്യക്തിസത്തകളെ വാർത്തെടുക്കുന്ന കനൽപ്പൊട്ടുകളായ കഥകൾ. ഉള്ള് നോവാതെ വായിക്കാനാവാത്ത കഥാപരിസരങ്ങൾ.Write a review on this book!. Write Your Review about കനലുറങ്ങുമിടങ്ങൾ Other InformationThis book has been viewed by users 617 times