Book Name in English : Kalkkandakkanavukal
2nd Edition കല്‍ക്കണ്ടകനവുകള്‍
“ ആര്‍ കെ നാരായണിന്റെ “ മാല്‍ഗുഡി ഡേയ്സ് പോലെ തനിക്കുമാത്രം പ്രാപ്തമായ ഒരത്ഭുതലോകവും സൃഷ്ടിച്ചെടുത്തിരിക്കുന്നു അജോയ് ! ഈ ലോകത്ത് നടക്കുന്ന കഥകള്‍ പലപ്പോഴും രവിക്കുട്ടന്റെ വിവരമില്ലായ്മയും കുസൃതിയും സുഹൃത്തുക്കളുടെ അവസരത്തിലും അനവസരത്തിലും ഉള്ള ഇടപെടലുകളും കൂട്ടിച്ചേര്‍ത്തു നിര്‍മ്മിക്കുന്ന ഇതിവൃത്തങ്ങളാണ് .
കര്‍ശനക്കാരനായ അച്ഛന്‍ ഒരു രഹസ്യ സുഹൃത്തുകൂടിയാവുന്നു . പലപ്പോഴും രവിക്കുട്ടന്‍ ഒരേകാന്തപഥികനാണ് . എല്ലാവികടത്തരങ്ങളും ഒപ്പിച്ച് ശിക്ഷ ഏറ്റുവാങ്ങിയശേഷം അച്ഛന്റെ നെഞ്ചില്‍ കിടന്ന് അങ്ങു ദൂരത്തെ മാനത്തെ നക്ഷത്രങ്ങളെ നോക്കി രവിക്കുട്ടന്‍ വാചാലനാകുന്നു ധാരാളം ആസ്വാദകര്‍ ഈ കഥകളും നെഞ്ചേറ്റട്ടെ .
ജി വേണുഗോപാല്‍
ശ്രീ അജോയ് കുമാറിന്റെ ആദ്യ കൃതിയായ അങ്ങനെ ഒരു മാമ്പഴക്കാലത്തിന് സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുരസ്കാരം ലഭിച്ചിട്ടുണ്ട് .
- ലോഗോസ് പുബ്‌ളിക്കേഷന്‍സ്
Write a review on this book!. Write Your Review about കല്‍ക്കണ്ടകനവുകള്‍ Other InformationThis book has been viewed by users 5867 times