Book Name in English : Kanattuparayile Kaalithozhuthu
ഈ ഗ്രന്ഥം വായിക്കുന്നവരുടെ ഉള്ളില്‍ രൂപപ്പെടുന്ന ബോധ്യങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ സ്വാധീനിച്ചാല്‍ സാമൂഹ്യ ജീവിതം കൂടുതല്‍ സുന്ദരമാകും. കാരണം സമൂഹം തള്ളിക്കളയുന്നവരെ കൂടുതല്‍ അറിയുമ്പോള്‍ അവരോടുള്ള നമ്മുടെ കാശ്ചപ്പാടും മാറും.
മരിയസദനം സ്ഥാപകനും ഡയറക്ടറുമായ സന്തോഷ് മരിയസദനം ആത്മകഥാരൂപത്തില്‍ എഴുതിയിരിക്കുന്ന പുസ്തകം
അലഞ്ഞുതിരിയുന്ന മാനസികരോഗികളെ പുനരധിവസിപ്പിക്കുന്ന കേന്ദ്രമായ പാലാ മരിയസദനത്തിന്റെ കഥ പറയുന്ന പുസ്തകം. രണ്ടുപതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ ആരംഭം, വളര്‍ച്ച, മറികടന്ന പ്രതിസന്ധികള്‍ എന്നിവയെല്ലാം വിവരിക്കുന്നതാണു പുസ്തകം. മരിയസദനത്തിന്റെ സ്ഥാപനത്തിലേക്ക് വഴിതെളിച്ച സാഹചര്യങ്ങളെക്കുറിച്ചും മാനസികരോഗീ പുനരധിവാസത്തില്‍ മരിയസദനം എങ്ങനെ ഒരു പുതിയ മാതൃക സൃഷ്ടിച്ചുവെന്നും വിശദമാക്കുന്നു. മാനസികരോഗത്തെക്കുറിച്ചും പുനരധിവാസത്തെക്കുറിച്ചും തന്റെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഗ്രന്ഥകര്‍ത്താവ് പങ്കുവയ്ക്കുന്നുണ്ട്. ജാതി, മത, രാഷ്ട്രീയ വ്യത്യാസമില്ലാത്ത ഒട്ടേറെ മനുഷ്യരുടെ നന്മയാണു മരിയസദനത്തെ മുന്നോട്ടുനടത്തുന്നതെന്നും ഈ മാനവീയതയുടെ കഥയാണ് മരിയസദനത്തിന്റെ ചരിത്രമെന്നും സന്തോഷ് പറയുന്നു.Write a review on this book!. Write Your Review about കാനാട്ടുപാറയിലെ കാലിത്തൊഴുത്ത് Other InformationThis book has been viewed by users 875 times