Book Name in English : Jabaladarshanopanishath
ജാബാലദർശനോപനിഷത്ത് കുണ്ഡലിനിയോഗയേയും അതീന്ദ്രിയാനുഭവങ്ങളേയും വിശദമായി ചർച്ച ചെയ്യുന്നു.
താത്വിക വശങ്ങളേക്കാളും പ്രായോഗികപരിശീലനത്തിലാണ് ഈ ഉപനിഷ ത്തിന്റെ ഊന്നൽ.
അഷ്‌ടാംഗയോഗത്തിലെ ഓരോ വിഷയത്തെയും നന്നായിത്തന്നെ വിശദീകരിക്കുന്നു.
നാലാം ഖണ്ഡത്തിലാണ് ആത്മീ യചക്രങ്ങളെപ്പറ്റി പരാമർശമുള്ളത്.
കുണ്ഡലിനിശക്തിയെപ്പറ്റി ഈ അധ്യായത്തിൽ പറയുന്നു. അതിനാൽ സാധാരണ ഹഠയോഗത്തിലല്ല ഈ ഉപനിഷത്തിൻ്റെ താല്‌പര്യം.
നാഡീശുദ്ധിയേയും പ്രാണായാമവി നിയോഗത്തെയും പറഞ്ഞതിനു ശേഷം ആറാം ഖണ്ഡത്തിൽ ആത്മ സാക്ഷാത്ക്കാരം ലഭിക്കാനുള്ള
ഉത്തമ യോഗമുദ്രയായ യോനീമുദ്ര എന്ന ഏറ്റവും ശക്തമായ മുദ്രയെപ്പറ്റി വിശദീകരിക്കുന്നു. സുഷുമ്നന യ്ക്കുള്ളിൽ പ്രാണനെ നിരോധിച്ച്
അതീന്ദ്രിയാനുഭവങ്ങൾ ഉണ്ടാക്കാ നുള്ള രീതികളെയും പറയുന്നു. യോഗസാധന കൊണ്ട് രോഗങ്ങൾ മാറ്റുന്നതിനുള്ള രീതികളും വിശദീകരിക്കുന്നു.
ധാരണ, ധ്യാനം, സമാധി എന്ന അവസ്ഥകളെപ്പറ്റിയുള്ള വിശകലനവും പഠനാർഹമാ യിത്തീരുന്നു.
Write a review on this book!. Write Your Review about ജാബാലദർശനോപനിഷത്ത് Other InformationThis book has been viewed by users 14 times