Image of Book തദ്ദേശഭരണ തിരഞ്ഞെടുപ്പ് നിയമങ്ങളും ചട്ടങ്ങളും
  • Thumbnail image of Book തദ്ദേശഭരണ തിരഞ്ഞെടുപ്പ് നിയമങ്ങളും ചട്ടങ്ങളും
  • back image of തദ്ദേശഭരണ തിരഞ്ഞെടുപ്പ് നിയമങ്ങളും ചട്ടങ്ങളും

തദ്ദേശഭരണ തിരഞ്ഞെടുപ്പ് നിയമങ്ങളും ചട്ടങ്ങളും

ISBN : 9789390301072
Language :Malayalam
Edition : 2020
Page(s) : 196
Condition : New
no ratings yet, be the first one to rate this !

Book Name in English : Thadeshabharana Thiranjeduppu Niyamangalum Chattangalum

ഇന്ത്യ ഭരണഘടനാപരമായി ജനാധിപത്യ രാജ്യമാണ്. ജനാധിപത്യം രാഷ്ട്രഭരണ സമ്പ്രദായങ്ങളില്‍ ഏറ്റവും മികച്ചതായി കരുതപ്പെടുന്നു. ജനാധിപത്യഭരണക്രമത്തിലെ ഒരു രീതിയാണ് പ്രാതിനിദ്ധ്യജനാധിപത്യം. വികേന്ദ്രീകൃത ജനാധിപത്യമാകട്ടെ ഇതില്‍ത്തന്നെ ഏറ്റവും അടിസ്ഥാന തലത്തിലുള്ളതും ഏറെ പങ്കാളിത്ത സാദ്ധ്യതകളുള്ളതുമാണ്. ഇന്ത്യയിലെ പ്രാഥമിക ജനാധിപത്യ വേദികളാണ് തദ്ദേശഭരണ സ്ഥാപനങ്ങള്‍. കേരളത്തില്‍ ത്രിതല പഞ്ചായത്തുകളും നഗര ഭരണസ്ഥാപനങ്ങളും ഉള്‍പ്പെടെയുള്ള തദ്ദേശഭരണ സമിതികളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് സമാഗതമായിരിക്കുകയാണ്.
ഭരണഘടനാ വ്യവസ്ഥകള്‍, പഞ്ചായത്ത് രാജ്-മുനിസിപ്പാലിറ്റി നിയമങ്ങള്‍, ജനപ്രാതിനിദ്ധ്യനിയമം, ഇവയുടെ അടിസ്ഥാനത്തിലുള്ള ചട്ടങ്ങള്‍ എന്നിവയെല്ലാം അടിസ്ഥാനമാക്കിയാണ് തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തപ്പെടുക. കാലുമാറ്റ-കൂറുമാറ്റ നിരോധന നിയമവ്യവസ്ഥകളും ജനപ്രതിനിധി യോഗ്യതാ-അയോഗ്യതാ മാനദണ്ഡങ്ങളും ഉള്‍പ്പെടെ ഇക്കാര്യത്തില്‍ പ്രസക്തമാണ്. ഒപ്പം തിരഞ്ഞെടുപ്പ് അധികാരസ്ഥര്‍ കാലാകാലം പുറപ്പെടുവിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ബാധകമാണ്.
സമ്മതിദായകരും സ്ഥാനാര്‍ത്ഥികളും ഉദ്യോഗസ്ഥരും ഇത്തരം നിയമ നടപടിക്രമങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. സുഗമമായ തിരഞ്ഞെടുപ്പ് നടത്തിപ്പിന് ഇത്തരം ബഹുജന വിദ്യാഭ്യാസം അനിവാര്യമാണ്. അതിനുതകുന്ന വിധമുള്ള നിയമ-ചട്ട വ്യവസ്ഥകളുടെയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെയും സമാഹരണമാണ് ഈ പുസ്തകം. പൊതുജനാധിപത്യ പ്രക്രിയയില്‍ തല്പരരും ബന്ധപ്പെടുന്നവരുമായ ഏതൊരാള്‍ക്കും ഈ പുസ്തകം ഏറെ സഹായകമാകും. ഈ പുസ്തകം സമയബന്ധിതമായി തയ്യാറാക്കിത്തന്ന ഡോ. എ സുഹൃത്കുമാറിനും ഉള്ളടക്കത്തിന് അനിവാര്യമായ വിവരശേഖരണത്തിന് സഹായിച്ച എന്‍ രഘുകുമാറിനും അവതാരിക തയ്യാറാക്കി നല്കിയ എസ് എം വിജയാനന്ദിനും ഹൃദയപൂര്‍വ്വം നന്ദി അറിയിക്കുന്നു.
Write a review on this book!.
Write Your Review about തദ്ദേശഭരണ തിരഞ്ഞെടുപ്പ് നിയമങ്ങളും ചട്ടങ്ങളും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 648 times