Book Name in English : Thirikkuralinte Thirumadhuram
വളരെ പ്രസക്തമായ ഒട്ടേറെ ഉദാഹരണങ്ങളിലൂടെ പണ്ട് കവി പറഞ്ഞു വച്ച ഓരോ കാര്യങ്ങളും സമകാലീന സമൂഹത്തിൽ സാധാരണക്കാരെ വരെ എത്ര കണ്ടു ബാധിക്കുന്നുവെന്ന് വിശദീകരിക്കുന്നുണ്ട് ഗ്രന്ഥാകർത്താവ് ചുരുക്കത്തിൽ പറഞ്ഞാൽ തിരുവള്ളുവർ എന്ന ആചാര്യൻ്റെ മഹദ് വചനങ്ങളിലെ അന്തസത്ത കണ്ടെത്തുക, അവയെല്ലാം ആറ്റിക്കുറുക്കി സാധാരണ വായനക്കാരന് വരെ മനസ്സിലാക്കാനും ഉൾക്കൊള്ളാവുന്ന വിധത്തിൽ സംഗ്രഹിക്കുക എന്ന ക്ലേശകമായൊരു ദൗത്യം ഏറ്റെടുക്കുന്നതിലൂടെ വലിയൊരു കർമമാണ് ശ്രീ സോമ വീരപ്പൻ നിർവ്വഹിച്ചിരിക്കു ന്നത്. അദ്ദേഹത്തിൻ്റെ ഭാഷ വളരെയേറെ ലളിതവും പാരായണയോഗ്യവുമാണ്. അതുപോലെ തന്നെ തമിഴിലുള്ള മൂലകൃതിയിലെ ഉള്ളടക്കം അതിൻ്റെ ആത്മാവ് തെല്ലു പോലും ചോർന്നു പോകാതെ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തുന്നതിൽ പരിഭാഷകനായ ശ്രീ ബാബുരാജ് കളമ്പൂരും വിജയിച്ചിട്ടുണ്ട്.
---സേതുWrite a review on this book!. Write Your Review about തിരുക്കുറളിൻ്റെ തിരുമധുരം Other InformationThis book has been viewed by users 9 times