Book Name in English : Thurakkatte Manassukal
സമ്പത്തു നഷ്ടമായാൽ വീണ്ടുമുണ്ടാക്കാം. ആരോഗ്യം ക്ഷയിച്ചാൽ ചികിൽസിച്ചു ഭേദമാക്കാം. എന്നാൽ സ്വഭാവം നശിച്ചാൽ സർവ്വനാ ശമുണ്ടാകും എന്നതാണ് സത്യം. എല്ലാം നമ്മുടെ ഉള്ളിൽ തന്നെയാണ് എന്ന് നാം മനസിലാക്കുക. പ്രതിസന്ധികളും പ്രലോഭനങ്ങളും വേദനകളും കഷ്ടപ്പാടുകളും ജീവിതത്തിലുണ്ടാകുന്നത് നമ്മെ ശക്തരാക്കുന്നതിനാണ്. ഓരോ കടമ്പ കടക്കുമ്പോഴും തിരിച്ചറിയു ക ഒന്ന് കടന്നുകിട്ടിയാൽ ആ കടമ്പ വീണ്ടും കടക്കാൻ ആദ്യത്തെ പ്രയാസമുണ്ടാകില്ലയെന്ന്! വീണ്ടു വീണ്ടും കടക്കുമ്പോൾ അതൊരു തമാശയായി മാറും. അതുപോലെ കഴിഞ്ഞ കാലങ്ങളിലെ ദുഃഖത്തെ ക്കുറിച്ചു ഇന്ന് ചിന്തിക്കുമ്പോൾ അത് അത്ര വലുതൊന്നുമല്ലായിരുന്നു എന്ന് കാണാം. പ്രശ്‌നങ്ങൾ വരുമ്പോഴും, പ്രയാസങ്ങൾ വരു മ്പോഴും കഷ്ടപ്പാടുകൾ വരുമ്പോഴും നമ്മൾ വിശ്വസിക്കുക. എല്ലാ ത്തിനും ഒരു പരിഹാരമുണ്ട്. ഈ കാലവും കടന്നു പോകും എന്ന് ചിന്തിച്ചു തുടങ്ങിയാൽ ജീവിതം എത്ര സുന്ദരമാണ്. നമുക്ക് നാളെയെക്കുറിച്ചോ, ഇന്നലയെക്കുറിച്ചോ ആവലാതികൾ വേണ്ട നമുക്ക് ഈ നിമിഷം മതി ബാക്കിയൊക്കെ കടന്നു പോകുന്നവയാണ്. സുഖപ്പെടുത്തുന്നവയാണ്, നമ്മുടെ തന്നെ ശരീരവും മനസ്സും
പരിഹാരം കണ്ടെത്തുന്നത് തന്നെയാണ്. വീഴ്ച്‌ചകളൊക്കെ വിജയത്തിലേക്കുള്ള ചവിട്ടു പടികളാണ് എന്ന് മനസിലാക്കുക.Write a review on this book!. Write Your Review about തുറക്കട്ടെ മനസ്സുകള്‍ Other InformationThis book has been viewed by users 98 times