Book Name in English : Devi Manasapooja Stotram
ശങ്കരാചാര്യസ്വാമികളാൽ വിരചിതമായ ’ദേവീ ചതുഃഷഷ്യുപചാരപൂ ജാസ്തോത്ര’ത്തിനു ചട്ടമ്പിസ്വാമികൾ മലയാളത്തിൽ രചിച്ച വ്യാഖ്യാ നം. ദേവീപൂജാസ്തോത്രങ്ങൾ അനേകമുണ്ടെങ്കിലും ശ്രീഭഗവതിയെ അന്തരാളത്തിൽ പൂജിച്ച്, അവളുടെ കരുണാപൂർണ്ണമായ ഒരു നോട്ട ത്തിനു വേണ്ടി പ്രാർത്ഥിച്ച് സമർപ്പിക്കുന്ന മാനസപൂജാസ്തോത്രങ്ങൾ വിരളമാണ്. സമസ്ത ഉപചാരങ്ങളും അടങ്ങുന്ന പൂജാപദ്ധതിയാണ് ചതുഃഷഷ്ട്രപചാരപൂജ. അറുപത്തിനാലുപചാരങ്ങളും മന്ത്രമാലയാക്കി, കാവ്യഭംഗിയും ഭക്തിരസവും നിറച്ച് ശ്രീജഗദീശ്വരിയെ സാധകഹൃദ യങ്ങളിൽ രൂഢമൂലമായി പ്രതിഷ്ഠിക്കുകയാണ് ഭഗവത് പാദർ ഈ സ്മൃതിയിലൂടെ. ഈ സ്തോത്രത്തിൻ്റെ നിത്യപാരായണം ഒരുവന്റെ വാഞ്ചിതാർത്ഥങ്ങളെ സാധിപ്പിക്കുമെന്നും വാഗീശ്വരിയുടെ അനുഗ്ര ഹമുണ്ടാകുമെന്നും ഫലശ്രുതിയിൽ പറയുന്നു. ഗുരുവാക്ക് സത്യമായി ഭവിക്കും. പാരായണം മന്ത്രാനുഭവത്തെ നൽകും. ശ്രീവിദ്യാമാർഗ്ഗം, ബോധോപാസന, അന്തർയോഗം, സമയാചാരം, ദക്ഷിണാചാരം. തുടങ്ങിയ സങ്കേതങ്ങൾ സ്തുതി ഉൾകൊള്ളുന്നു. ജ്ഞാനയോഗ രൂപമായ ഒരു ക്രിയാപദ്ധതിയും വിചാരയോഗത്തിന്റെ പരിശീലനവു മാണ് മാനസപൂജ.Write a review on this book!. Write Your Review about ദേവീമാനസപൂജാസ്തോത്രം Other InformationThis book has been viewed by users 54 times