Book Image
  • ധർമ്മപദം - ശരിയായ ജീവിതരീതി

ധർമ്മപദം - ശരിയായ ജീവിതരീതി

ഓഷോ

ധർമ്മപദം : ശരിയായ ജീവിതരീതി 12 വാല്യങ്ങളിൽ
1) ശൂന്യമായ ഇരിപ്പിടം
2) നിഷ്കളങ്കതയുടെ വിവേകം
3)മലമുകളില്‍ ഒരു നിരിക്ഷകന്‍
4)ഇതു ധര്‍മ്മം സനാതനം
5)ഹൃദയത്തിനു ചോദ്യങ്ങള്‍ ഇല്ല
6)ആനന്ദത്തില്‍ ജീവിക്കുക
7)ഒരു ഗാനത്തിന്റെ മൗനം
8)അഹന്തയില്ലായ്മയുടെ മനശാസ്ത്രം
9)മരണത്തിനു മുന്‍പ് ജീവിതമുണ്ടോ
10)ധ്യാനത്തിലെ ആഹ്ലാദം
11)നര്‍മ്മത്തിലൂടെ ദൈവത്തിലേക്ക്
12)ജീവിതം പ്രേമം പൊട്ടിച്ചിരി
Following are the 12 items in this package
Printed Book

Rs 2,835.00
Rs 2,551.00

1)  നര്‍മ്മത്തിലൂടെ ദൈവത്തിലേക്ക് by ഓഷോ

Rs 270.00
Rs 243.00
നർമ്മബോധം ഒരു ഭാഗമാണ്. മനുഷ്യന്റെ പൂർണ്ണതയുടെ അത്യന്താപേക്ഷിതമായൊരു ഭാഗമാണത്. അതവനെ ആരോഗ്യത്തിൽ നിലനിർത്തുന്നു, അതവനെ യുവത്വത്തിൽ നിലനിർത്തുന്നു, അതവനെ പുതുമയിൽ നിലനിർത്തുന്നു... ഗൗരവം ഒരു രോഗമാണ്, എന്നാൽ ഗൗരവം പുകഴ്ത്തപ്പെട്ടിരിക്കുകയാണ്, ബഹുമാനിക്കപ്പെടുകയും ആദരിക്കപ്പെടുകയുമാണ്. ഒരു പുണ്യാത്മാവായിരിക്കുന്നതിന് ഗൗരവത്തിലായിരിക്കുക എന്നത് ഏറ്റവും അത്യന്താപേക്ഷിതമായിരിക്കുന്നു; അതിനാൽ രോഗലക്ഷണമുള്ള ആളുകൾ മാത്രമാണ് മതത്തിൽ താല്പര്യമുള്ളവരായിത്തീർന്നിരിക്കുന്നത്, ചിരിക്കുന്നതിന് കഴിവില്ലാത്ത ആളുകൾ മാത്രം. ചിരിക്കുന്നതിന് കഴിവില്ലാത്ത ആളുകൾ മനുഷ്യഗുണങ്ങളില്ലാത്തവരാണ്, അവരിപ്പോഴും മനുഷ്യരായിട്ടില്ല - അവരുടെ ദൈവികതയെക്കുറിച്ച് പിന്നെ എന്തു പറയാനാണ്? അതസാധ്യമാണ്. മനുഷ്യനായിരിക്കുക എന്നത് ജന്തുവിനും ദൈവികതയ്ക്കുമിടയിലുള്ള പാലമാണ്...ചിരി പ്രാർത്ഥനയേക്കാൾ എത്രയോ കൂടുതൽ പരിപാവനമാണ്, കാരണം ഏതൊരു മൂഢനായ മനുഷ്യനും പ്രാർത്ഥന ചൊല്ലുവാൻ കഴിയും, അതിന് അധികമൊന്നും ധിഷണയുടെ ആവശ്യമില്ല. ഹാസ്യരസത്തിന് ധിഷണ ആവശ്യമാണ്; അതിന് മനഃസാന്നിധ്യം ആവശ്യമാണ്. കാര്യങ്ങളിലേക്ക് ചുഴിഞ്ഞുനോക്കുന്നതിനുള്ള ചടുലത ആവശ്യമാണ്.
നര്‍മ്മത്തിലൂടെ ദൈവത്തിലേക്ക്

2)  ശൂന്യമായ ഇരിപ്പിടം by ഓഷോ

Rs 230.00
Rs 207.00
ധർമ്മപദം : ശരിയായ ജീവിത രീതി. സൂര്യൻ പ്രകാശിക്കുന്ന കൊടുമുടികളിൽ നിന്നുകൊണ്ട് ബുദ്ധന്മാർ സംസാരിക്കുന്നു. നിങ്ങൾ ഇരുളടഞ്ഞ താഴ്വരകളിൽ താമസിക്കുന്നു. അവർ വെളിച്ചത്തെക്കുറിച്ച് സംസാരിക്കുന്നു. നിങ്ങൾ ഇതുവരെ വെളിച്ചം കണ്ടിട്ടില്ല. അവർ കണ്ണുകളെക്കുറിച്ച് പറയുന്നു. നിങ്ങൾക്ക് കാലം മാത്രമേ അറിയൂ... ആ വിടവ് ഒരിക്കലും ബന്ധിപ്പിക്കാനാവാത്തതാണ്. നിങ്ങൾ ബുദ്ധനായിത്തീരുന്നില്ലെങ്കിൽ ആ വിടവ് അങ്ങനെതന്നെ അവശേഷിക്കും. ദൈവത്തെ ഭയപ്പെടേണ്ട യാതൊരാവശ്യവുമില്ല. ദൈവമെന്നാൽ കേവലം സമഗ്രത മാത്രമാണ്. നാം അതിന്റെ അംശമാണ്; അംശത്തിന് പൂർണ്ണതയെ ഭയപ്പെടേണ്ട കാര്യമെന്ത്? പൂർണ്ണത ഭാഗത്തെ കാക്കുന്നു. പൂർണ്ണത ഭാഗത്തെ സ്നേഹിക്കുന്നു. കാരണം ഭാഗത്തെ കൂടാതെ പൂർണ്ണത പൂർണ്ണതയാവുകയില്ല. അതിന് അംശത്തെക്കുറിച്ച് അശ്രദ്ധനാകാൻ കഴിയില്ല. ഇതറിഞ്ഞുകൊണ്ട് ഒരുവൻ വിശ്വസ്തനാവുന്നു. ഇതറിഞ്ഞുകൊണ്ട് ഒരുവൻ പൂർണ്ണതയാൽ സ്വന്തമാക്കപ്പെടാൻ അനുവദിക്കുന്നു. ഇതറിയുമ്പോൾ ഒരാൾ എല്ലാ ഭയത്തെയും ഉപേക്ഷിക്കുന്നു. അയാൾ ആത്മസമർപ്പണം ചെയ്യുന്നു.
ശൂന്യമായ ഇരിപ്പിടം

3)  നിഷ്കളങ്കതയുടെ വിവേകം by ഓഷോ

Rs 230.00
Rs 207.00
നിഷ്കളങ്കതയുടെ വിവേകം
നിഷ്കളങ്കതയുടെ വിവേകം

4)  ജീവിതം പ്രേമം പൊട്ടിച്ചിരി by ഓഷോ

Rs 270.00
Rs 243.00
മനുഷ്യൻ ജന്മംകൊള്ളുക വിത്തായിട്ടാണ്, ഒരു പൂവായിട്ടല്ല. വിടരൽ പിന്നീട് നേടേണ്ട ഒന്നാകുന്നു. ഒരാൾ അതത്ര കണക്കിലെടുക്കേണ്ടതൊന്നുമല്ലതാനും. ജന്മംതന്നെ ജീവിക്കാനുള്ള ഒരവസരമായിട്ടാണ്, അല്ലാതെ അത് ജീവിതം തന്നെ എന്നല്ല. നിങ്ങൾ ജനിച്ചു എന്നത് ജീവിക്കാനുള്ള ഒരു ഗ്യാരണ്ടിയാവുന്നില്ല. അപ്പോഴും നിങ്ങൾക്ക് ജീവിതം നഷ്ടപ്പെടാവുന്നതാണ്, അനേകായിരംപേർ അങ്ങനെ ജീവിതം കളഞ്ഞുകുളിക്കുന്നു.
ജീവിതം പ്രേമം പൊട്ടിച്ചിരി

5)  ഒരു ഗാനത്തിന്റെ മൗനം by ഓഷോ

Rs 195.00
Rs 175.00
ഒരുഗാനത്തിന്റെ മൗനം
ഒരു ഗാനത്തിന്റെ മൗനം

6)  മലമുകളില്‍ ഒരു നിരിക്ഷകന്‍ by ഓഷോ

Rs 225.00
Rs 202.00
സന്ദേഹം ഉയര്‍ന്നു വരുമ്പോള്‍ അതിനെ നിരീക്ഷിക്കുക അതുമായി താദാത്മ്യം പ്രാപിക്കാതിരിക്കുക. അസ്വസ്ഥനാവേണ്ടതില്ല. അതിന്റെ ആവശ്യമില്ല. സന്ദേഹം അവിടെ ഉണ്ട്. നിങ്ങള്‍ അത് നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. നിങ്ങള്‍ അതല്ല. നിങ്ങളൊരു കണ്ണാടി, അത് പ്രതിഫലിക്കുന്നുവെന്ന് മാത്രം വിശ്വസ്തത ഉയരുമ്പോള്‍ നിരീക്ഷണത്തിന് അല്പം കൂടുതല്‍ ബുദ്ധിമുട്ടുണ്ടാവും കാരണം നിങ്ങള്‍ പറയും വിശ്വസ്തത എന്നെ സന്തുഷ്ടനാക്കുന്നു. അതെനിക്ക് വളരെ മനോഹരമായി തോന്നുന്നു. നിങ്ങള്‍ അതിന്മേല്‍ ചാടിവീഴും, അതുമായി താദാത്മ്യം പ്രാപിക്കാന്‍ ശ്രമിക്കും.
മലമുകളില്‍ ഒരു നിരിക്ഷകന്‍

7)  ആനന്ദത്തില്‍ ജീവിക്കുക by ഓഷോ

Rs 340.00
Rs 320.00
നിങ്ങള്‍ ആരു തന്നെയുമാവട്ടെ, പരിപൂര്‍ണസ്വീകരണത്തോടെ അഗാധമായി സ്വന്തം ആത്മപ്രകൃതിയില്‍ ജീവിക്കുക. മറ്റുള്ളവരുടെ ആശയങ്ങള്‍ക്കനുസരിച്ച് നിങ്ങള്‍ സ്വയം ക്രമപ്പെടുത്താതിരിക്കുക. കേവലം നിങ്ങളായിത്തന്നെ വര്‍ത്തിക്കുക. നിങ്ങളുടെ ആധികാരിക പ്രകൃതിയൊടൊപ്പം..
അപ്പോള്‍ ആനന്ദം ഉയരുക തന്നെ ചെയ്യും. അത് നിങ്ങളില്‍ നിന്നുതന്നെ ഉറവെടുക്കുന്നു. ആനന്ദത്തില്‍ ജീവിക്കുന്നവര്‍ സ്വഭവികമായും പ്രേമത്തില്‍ ജീവിക്കുന്നു. ആനന്ദമാകുന്ന പുഷ്പത്തിന്റെ സുഗന്ധമാകുന്നൂ പ്രേമം.. --ഓഷോ
ആനന്ദത്തില്‍ ജീവിക്കുക

8)  മരണത്തിനു മുന്‍പ് ജീവിതമുണ്ടോ by ഓഷോ

Rs 270.00
Rs 243.00
സ്വന്തംപ്രകൃതത്തില്‍ മരിക്കുന്നത് മറ്റൊരുവന്റെ പ്ര കൃതത്തിന് അനുസൃതമായി ജീവിക്കുന്നതിനേക്കാള്‍ ശ്രേഷ്ഠമണ്. മറ്റൊരാള്‍ ജീവിക്കുന്ന രീതിയില്‍ ജീവിക്കുന്നത് മരണത്തേക്കാള്‍ ഭയാനകമാണ്. ജീവിച്ചുകൊണ്ടിരിക്കുന്ന ഒരു മരണമാണ് അത് മാത്രമല്ല ഒരാള്‍ അയാളായിരിക്കുന്ന രീതിയില്‍ മരിക്കുകയാണെങ്കില്‍ അതിനര്‍ത്ഥം അയള്‍ക്കുവേണ്ടി ഒരു പുതിയ ജീവിതം, കണ്ടെത്തിയിരിക്കുന്നുവെന്നാണ്. ഞാ‌ന്‍ ആകുന്ന രീതിയില്‍ എന്റെ വ്യക്തിത്വം നിലനിര്‍ത്തികൊണ്ട് എനിക്കു മരിക്കാ‌ന്‍ ആവുമെങ്കില്‍ എന്റെ മരണം സ്ത്യാത്മകമായിത്തീരുന്നു.അപ്പോള്‍ അത് എന്റെ മരണമാകുന്നു
ഓഷോ.
മരണത്തിനു മുന്‍പ് ജീവിതമുണ്ടോ

9)  ധ്യാനത്തിലെ ആഹ്ലാദം by ഓഷോ

Rs 240.00
Rs 216.00
ധ്യാനത്തിലെ ആഹ്ലാദം
ധ്യാനത്തിലെ ആഹ്ലാദം

10)  ഹൃദയത്തിനു ചോദ്യങ്ങള്‍ ഇല്ല by ഓഷോ

Rs 225.00
Rs 202.00
ഹൃദയത്തിനു ചോദ്യങ്ങള്‍ ഇല്ല
ഹൃദയത്തിനു ചോദ്യങ്ങള്‍ ഇല്ല

11)  അഹന്തയില്ലായ്മയുടെ മനശാസ്ത്രം by ഓഷോ

Rs 450.00
Rs 427.00
അഹന്തയില്ലായ്മയുടെ മനശാസ്ത്രം
അഹന്തയില്ലായ്മയുടെ മനശാസ്ത്രം

12)  ഇതു ധര്‍മ്മം സനാതനം by ഓഷോ

Rs 225.00
Rs 202.00
ഇതു ധര്‍മ്മം സനാതനം
ഇതു ധര്‍മ്മം സനാതനം
Write a review on this book!.
Write Your Review about ധർമ്മപദം - ശരിയായ ജീവിതരീതി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 4319 times