Book Name in English : Parajayapetta Kamboladaivam
നവ ലിബറലിസത്തിന്റെ ആഖ്യാനങ്ങള്‍ മെല്ലെ പത്തിതാഴ്ത്തുന്ന കാഴ്ചകള്‍ ഇന്ന് ലോകത്തെല്ലായിടത്തും കണ്ടു തുടങ്ങിയിരിക്കുന്നു. പല രാജ്യങ്ങളിലും അതിന്റെ നേരിട്ടുള്ള രാഷ്ട്രീയ പ്രതിഫലനങ്ങള്‍ തന്നെ കാണാം. ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ സമ്പൂര്‍ണമായും ഇടതുപക്ഷത്തേക്ക് തിരിഞ്ഞത് ഇതിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണം. കമ്പോളത്തെ മാത്രം കേന്ദ്രീകരിച്ചുകൊണ്ടുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ എത്രമാത്രം വിനാശകരമാണ് എന്ന് പകല്‍പോലെ ഇന്ന് വ്യക്തമാണെങ്കിലും ഇന്ത്യയിലെ മോദി ഭരണകൂടം കൂടുതല്‍ തീവ്രമായ ഉദാരവല്‍ക്കരണ നടപടികളുമായി മുന്നോട്ടുപോവുകയാണ്. വിവിധ കാലയളവില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഉദാരവല്‍ക്കരണ നയങ്ങളെ സംബന്ധിച്ച വിമര്‍ശന പഠനങ്ങളാണ് എം ബി രാജേഷിന്റെ ഈ പുസ്തകം.Write a review on this book!. Write Your Review about പരാജയപ്പെട്ട കമ്പോളദൈവം Other InformationThis book has been viewed by users 341 times