Book Name in English : Panjaali
ചെണ്ടയുടേയും തപ്പിന്റയും ഘോഷം ഒന്നൊതുങ്ങിയതോടെ കൈത്തണ്ടയിലെ നൊമ്പരം തുടിച്ചുണരാന്‍ തുടങ്ങി.
അവള് പല്ലിറുമ്മി വേദന സഹിച്ചു.
‘’ പേടിക്കണ്ടമ്മാ... ഇദോ തീര്‍ന്നു .’‘ പരമേശ്വരന് പറഞ്ഞുകൊണ്ടിരുന്നു. ‘’അണ്ണാച്ചിയേ... പെണ്ണിനെ കണ്ടമാനം നോവിക്കല്ലേ...’ മുത്താച്ചിയമ്മയുടെ താക്കീത് അകത്തു നിന്നും തെറിച്ചു വീണു.
‘’ ഇല്ലീമ്മ .’‘ പരമേശ്വരന് എന്ന കിഴവന് അണ്ണാച്ചി കേണു.
കിഴവന്റ മുഖം ഇടക്കിടെ തന്റ മുഖത്തോടു അടുത്തു വരുന്നത് അവള്‍ക്കസഹ്യമായി. ശവത്തിന്റ നാറ്റം അത്രക്കുണ്ടായിരുന്നുWrite a review on this book!. Write Your Review about പാഞ്ചാലി Other InformationThis book has been viewed by users 1836 times