Book Name in English : Puli Savarikkunnu
താഴ്ന്ന ജാതിയില്‍പ്പെട്ട വിഭാര്യനായ കാലോ ആലയില്‍ പണിയെടുത്ത്
തന്റെ ഏക മകളെ നല്ലരീതിയില്‍ വളര്‍ത്തു ന്നു.സത്യസന്ധതയും, ആത്മാര്‍ത്ഥതയും അയാളുടെ കൈമുതലാണ്. എന്നാല്‍ സാഹചര്യങ്ങളുടെ
സമ്മര്‍ദ്ദംമൂലം മോഷ്ടാവെന്ന് മുദ്രകുത്തപ്പെട്ട് അയാളെ ജയില്‍ശിക്ഷ
അനുഭവിക്കേണ്ടിവരുന്നു. ജയിലില്‍ നിന്ന് പുറത്തുവന്ന കാലോ
ജീവിക്കാന്‍ വേണ്ടി തന്റെ മനസ്സാക്ഷിക്കു വിരുദ്ധമായ പല ജോലികളും
ചെയ്യുന്നു. അങ്ങനെ ജനങ്ങളെ വഞ്ചിച്ച് അയാളൊരു ധനവാനാകുന്നു.
കപടതയുടെ പുലിപ്പുറത്തുകയറി സഞ്ചരിക്കുന്ന തനിക്ക്
താഴെയിറങ്ങി രക്ഷപ്പെടാന്‍ കഴിയില്ലെന്നും, അഥവാ രക്ഷപ്പെടണമെങ്കില്‍
പുലിയെ കൊല്ലണമെന്നും കാലോ മനസ്സിലാക്കുന്നു. അവസാനം കാലോ
ഗത്യന്തരമില്ലാതെ കപടതയാകുന്ന പുലിയെ കൊന്ന് സ്വതന്ത്രനാകുന്നു.
പ്രശസ്ത ബംഗാളി സാഹിത്യകാരനായ ഭവാനി ഭട്ടാചാര്യയുടെ
ഈ നോവല്‍ വിവര്‍ത്ത നം ചെയ്ത് ചേതോഹരമാക്കിയത്
ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയാണ്.
Write a review on this book!. Write Your Review about പുലി സവാരിക്കുന്ന് Other InformationThis book has been viewed by users 1213 times