Book Name in English : Pediswapnangal
സേതുവിന്റെ ഹസ്തമുദ്ര, ഇവിടെ ഭീതിയാണ്, ത്രാസമാണ്. അത് കുതറിപ്പായുന്ന അതിരുകള്‍ സ്തബ്ധതയുളവാക്കുന്നു. ശുദ്ധവും വന്യവുമായ ഭീതിയുടെ മാന്ത്രികലാവണ്യം അവ അനുഭവപ്പെടുത്തിത്തരുന്നു. ഈ ഭീതിയാമത്തിനുശേഷം ഇനിയൊരു പ്രശാന്തവെളിച്ചം പരക്കുമെന്ന പ്രസാദം ഇവിടില്ല; എല്ലാ ഒടുങ്ങുകയാണെന്ന അവസാദവുമില്ല. ഈ നിമിഷത്തിന്റെ ഭയാക്രാന്തതയില്‍ മുഴുകുക, അങ്ങനെയാണ് ആവിഷ്‌കാരം സാന്ദ്രമായ ഒരുള്‍ക്കടച്ചിലായിത്തീരുന്നത്. - ആഷാമേനോന്‍
സ്വപ്നത്തിന്റെയും ഉന്മാദത്തിന്റെയും ഭീതിയുടെയും നിഗൂഢസൗന്ദര്യം നിറഞ്ഞുനില്ക്കുന്നു, ഏതു വരികളിലും മരണത്തിന്റെ മാരകസാന്നിധ്യം അനുഭവിപ്പിക്കുന്ന പത്തു കഥകള്‍. 1978-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച സേതുവിന്റെ കഥാസമാഹാരത്തിന് 40-ാം വര്‍ഷത്തില്‍ പുറത്തിറങ്ങുന്ന പുതിയ പതിപ്പ്.Write a review on this book!. Write Your Review about പേടിസ്വപ്നങ്ങള്‍ Other InformationThis book has been viewed by users 1410 times