Book Name in English : Prarodanam
മലയാളകവിതക്ക് കാല്പനികതയുടെ ചൈതന്യംകൊണ്ട് പുനരുജ്ജീവനം നല്‍കാന്‍ കഴിഞ്ഞ അപൂര്‍വ്വപ്രതിഭയാണ് മഹാകവി കുമാരനാശാന്‍ . ഉദാത്തമായ ഒരു കാവ്യബോധത്തിന്റെ വിത്തുകള്‍ മലയാളിയുടെ ബോധമനസ്സില്‍ മുളപ്പിച്ചെടുത്ത അദ്ദേഹത്തോട് വാഗതീതമായ കടപ്പാടാണ് നമുക്കുള്ളത് .
പണ്ഡിത വരേണ്യനായ എ . ആര്‍ . രാജരാജവര്‍മ്മയുടെ ദേഹവിയോഗത്തില്‍ ഉള്ളുരുകി ആശാന്‍ രചിച്ച വിലാപകാവ്യമാണ് ‘ പ്രരോദനം ‘ . തലമുറകളിലൂടെ പാടിപ്പതിഞ്ഞതാണ് പ്രരോദനത്തിലെ വരികള്‍ . മനുഷ്യജീവിതത്തിന്റെ ഇരുളും വെളിച്ചവും സമര്‍ത്ഥമായി ഒപ്പിയെടുത്താവിഷ്കരിച്ച ‘പ്രരോദനം ‘ കാലരഥത്ത്നൊപ്പം നമ്മുടെ സംസ്കാരത്തിലൂടെ സഞ്ചരിക്കുന്നു .
ഡോ . ആര്‍ . രാധാകൃഷ്ണന്‍ നായരുടെ ആമുഖപഠനവും .
Write a review on this book!. Write Your Review about പ്രരോദനം Other InformationThis book has been viewed by users 5414 times