Book Name in English : MAKHMALBAF- ORU VIMATHACHALACHITHRAKAARAN ROOPAPPEDUNNU
ഹമീദ് ദബാഷി- എന്റെ വിശ്വാസിയായ നിരീശ്വരവാദി സുഹൃത്ത്, സിനിമയെ സ്‌നേഹിക്കുകയും കലയെ വെറുക്കുകയും ചെയ്യുന്ന വ്യക്തി, രാഷ്ട്രീയത്തെ വെറുക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകന്‍… അദ്ദേഹം അസാധാരണനായ മനുഷ്യനായിരുന്നു. അദ്ദേഹത്തില്‍നിന്നും ഞാന്‍ ധാരാളം പഠിച്ചു. ഒരുപക്ഷേ, അദ്ദേഹം എന്നില്‍നിന്നും പഠിച്ചിരിക്കണം. ഞങ്ങള്‍ ഒന്നിച്ചു ചെലവിട്ട സന്ദര്‍ഭങ്ങള്‍ കണ്ടുപിടുത്തത്തിന്റെയും വിജ്ഞാനത്തിന്റെയും അവസരങ്ങളായിരുന്നു.
-മൊഹ്‌സെന്‍ മക്മല്‍ബഫ്
ഇറാനിയന്‍ സിനിമയുടെ പര്യായമായിത്തീര്‍ന്ന മൊഹ്‌സെന്‍ മക്മല്‍ബഫിന്റെ പ്രക്ഷുബ്ധമായ ജീവിതത്തിലൂടെയും ദൃശ്യവിസ്മയങ്ങളായ സിനിമകളിലൂടെയും സുഹൃത്തും പണ്ഡിതനുമായ ഹമീദ് ദബാഷി നടത്തുന്ന പഠനാനുഭവയാത്രയാണിത്. രാഷ്ട്രീയ പ്രവര്‍ത്തനം, ഇസ്‌ലാമിക വിപ്ലവം, തടവറജീവിതം, എഴുത്ത്, ചലച്ചിത്രജീവിതം തുടങ്ങി മക്മല്‍ബഫിന്റെ അനുഭവങ്ങളുടെ സര്‍വമേഖലകളെയും ആഴത്തില്‍ പ്രതിപാദിക്കുന്നു. കവിതയും തത്ത്വചിന്തയും രാഷ്ട്രീയവും വിപ്ലവവും ചലച്ചിത്രവും ജീവിതവുമെല്ലാം ഉള്‍ച്ചേരുന്ന ഒരു സവിശേഷ പുസ്തകം.
പരിഭാഷ: ഷിബു ബി.Write a review on this book!. Write Your Review about മക്മല്‍ബഫ് - ഒരു വിമത ചലച്ചിത്രകാരന്‍ രൂപപ്പെടുന്നു Other InformationThis book has been viewed by users 670 times