Book Name in English : Maruppottal
ഗള്‍ഫിന്റെ വേറിട്ട ശബ്ദം കേള്‍പ്പിക്കുന്ന ശക്തമായ ഒരു നോവലാണ് ബാജി ഓടംവേലിയുടെ മരുപ്പൊട്ടല്‍ . അറിയപ്പെടാതെ കിടന്ന ജീവിതങ്ങളുടെ നിശബ്ദമായ തേങ്ങലുകള്‍ ബാജി ഈ നോവലിലൂടെ വെളിച്ചത്തേയ്ക്കു കൊണ്ടുവരുന്നു . തള്ളവിരല്‍മുറിച്ച് ഗുരുവിന് കൊടുക്കേണ്ടിവരുന്ന ഗതികേടുപോലെ ജീവിതത്തിനും അന്നത്തിനും വേണ്ടി സ്വന്തം ആത്മാവിഷ്കാരങ്ങളെ ആര്‍ക്കെങ്കിലുമൊക്കെ ദാനം ചെയ്യേണ്ടിവരുന്ന കലാകാരന്മാരുടെ ജീവിതം നമുക്കിതില്‍ വായിക്കാന്‍ കഴിയും . നാടിനെയും പ്രവാസ ഭൂമികയെയും കഥകള്‍കൊണ്ട് ബന്ധിപ്പിക്കുന്നതിലൂടെ അവിടെയും ഇവിടെയുമുള്ള ചൂഷണങ്ങള്‍ക്ക് സമാനതകള്‍ ഉണ്ടെന്ന് ബാജി പറയാന്‍ ശ്രമിക്കുന്നു . - ബെന്യാമിന്‍Write a review on this book!. Write Your Review about മരുപ്പൊട്ടല്‍ Other InformationThis book has been viewed by users 713 times