Book Name in English : Malayalathinte Pranayakathakal
പ്രണയത്തിന്റെ ഈശ്വരവചനങ്ങള്‍ പറയുന്പോള്‍ ആത്മാവില്‍ നാം വിശുദ്ധരാണ്. കരളില്‍ ചോരയുടെ നിറം മാറുന്നതാണ് പ്രണയം. മധുരിക്കുന്ന കാഞ്ഞിരമായും കയ്ക്കുന്ന അമൃതമായും അതിനെ വായിക്കാം. കുടമാറ്റങ്ങള്‍ അനവധിയാണ് പ്രണയത്തിന്. ഏത് രസതന്ത്രശാലയിലാണ് അതിന്റെ തിളച്ചുപൊങ്ങുന്ന ലായനിയെന്ന് നാം അറിയുന്നില്ല. അസ്വസ്ഥപ്പെടുത്തുന്ന ഒരു വ്യവസ്ഥയിലേക്ക്, ഏതോ മഴക്കാടുകളിലേക്ക് ആരോ നമ്മെ നാടുകടത്തുകയാണ്. ബഷീര്‍, കാരൂര്‍, മുട്ടത്തുവര്‍ക്കി, മാധവിക്കുട്ടി, ടി. പത്മനാഭന്‍, എം. ടി. വാസുദേവന്‍ നായര്‍, എം. മുകുന്ദന്‍, പി. പത്മരാജന്‍, എന്‍. മോഹനന്‍, സക്കറിയ, പുനത്തില്‍ കുഞ്ഞബ്ദുള്ള, ജോണ്‍ എബ്രഹാം, സി.വി. ബാലകൃഷ്ണന്‍... ഏതു തലമുറയെയും മോഹിപ്പിക്കുന്ന പ്രണയകഥകളുടെ അപൂര്‍വ്വ സമാഹാരം.Write a review on this book!. Write Your Review about മലയാളത്തിന്റെ പ്രണയകഥകള്‍ Other InformationThis book has been viewed by users 368 times