Book Name in English : Mazhayum Veyilum Avalum: Thiranjedutha Kavithakal
തമിഴകത്തെ അറിയപ്പെട്ട കവയിത്രിയും ആക്ടിവിസ്റ്റും ദ്രാവിഡ മുന്നേറ്റകഴകം നേതാവും പാർലമെന്റ് അംഗവുമാണ് തമിഴച്ചി തങ്കപാണ്ഡ്യൻ. ഒരു നല്ല ഭരതനാട്യകലാകാരിയും സ്വതന്ത്ര പത്ര പ്രവർത്തകയുംകൂടിയാണ് ഈ ബഹുമുഖപ്രതിഭ. ശ്രീലങ്കൻ, ആസ്ട്രേലിയൻ, തമിഴ് സാഹിത്യത്തിലെ പോസ്റ്റ് കൊളോണിയൽ പ്രവണതകളെക്കുറിച്ച് ഗവേഷണതാത്പര്യത്തോടെ പഠിക്കുന്ന ഈ എഴുത്തുകാരിയുടെ മികച്ച ഏതാനും കവിതകളാണ് ഇവിടെ സമാഹരിക്കപ്പെട്ടിരിക്കുന്നത്. മലയാളത്തിലെ പ്രശസ്ത വിവർത്തകരിലൊരാളായ ഡോ. ടി.എം. രഘുറാം മൂലകൃതിയോട് അങ്ങേയറ്റം നീതിപുലർത്തിക്കൊണ്ട് പരിഭാഷപ്പെടുത്തിയിരിക്കുന്നു. സ്ത്രീയുടെ അനന്തമായി തുറന്ന മനസ്സിന്റെ സർവ്വാഖ്യാന സൗന്ദര്യശക്തിയും ഈ കവിതകളിലുടനീളം തെളിയുന്നുണ്ട്.
---പരിഭാഷ: ഡോ. ടി. എം. രഘുറാം
---അവതാരിക: ആലങ്കോട് ലീലാകൃഷ്ണൻWrite a review on this book!. Write Your Review about മഴയും വെയിലും അവളും- തിരഞ്ഞെടുത്ത കവിതകൾ Other InformationThis book has been viewed by users 12 times