Book Name in English : Misihayanam
സമീക്ഷാകാവ്യം
തന്റെ പതിനാലാമത്തെ വയസ്സുവരെ മാത്രമേ യേശുക്രിസ്തു സ്വന്തം നാട്ടില്‍ ഉണ്ടായിരുന്നുള്ളൂ. പതിനാലാമത്തെ വയസ്സില്‍ ഒരു യഹൂദപണ്ഡിതന്റെ പ്രഭാഷണം മകന്‍ കേട്ടുകൊണ്ടിരിക്കുന്നതായി അമ്മ മറിയം കാണുകയുണ്ടായിട്ടുണ്ട്. പിന്നീട് തന്റെ മുപ്പതാമത്തെ വയസ്സില്‍ മധ്യപൂര്‍വേഷ്യയില്‍ പ്രത്യക്ഷപ്പെട്ടു. ജനങ്ങളോട് സദുപദേശങ്ങള്‍ ചെയ്തുതുടങ്ങി. ആ മഹാനുഭാവന്റെ കുരിശേറ്റം മുപ്പത്തിമൂന്നാമത്തെ വയസ്സിലാണ് എന്നും പറയപ്പെടുന്നു. കുരിശില്‍ മരിച്ചിട്ടില്ലായിരുന്നുവെങ്കില്‍ അവിടുന്ന് ദീര്‍ഘകാലം ജീവിച്ചിരുന്നിരിക്കണം . കുരിശുസംഭവത്തിനുശേഷം പുനരുത്ഥാനം ഉണ്ടായി എന്നും തുടര്‍ന്ന് നാല്പതോളം ദിവസങ്ങള്‍ യേശു ആ പ്രദേശത്തുതന്നെ കാണപ്പെട്ടു എന്നതിനും ബൈബിളില്‍ തെളിവുകളുണ്ടല്ലോ. എന്നാല്‍ , ഈ നാല്പതു ദിവസത്തിനുശേഷവും പതിനാലുമുതല്‍ മുപ്പതു വയസ്സുവരെയുള്ള കാലയളവിലും ആ മനുഷ്യപുത്രന്‍ എവിടെയായിരുന്നു എന്നതിനും അദ്ദേഹത്തിന് എന്തു സംഭവിച്ചു എന്നതിനും വിശ്വസനീയമായ തെളിവുകളില്ലന്‍. യേശുക്രിസ്തു കാശ്മീരില്‍ മുതലായ ചില പുസ്തകങ്ങള്‍ മനുഷ്യരുടെ അടങ്ങാത്ത ക്രിസ്തുസമീക്ഷയുടെ ( അന്വേഷണത്തിന്റെ ) ബഹിസ്ഫുരണങ്ങളാവാനേ നിവൃത്തിയുള്ളൂ.
’ധര്‍മസ്യ തത്ത്വം നിഹിതം ഗുഹായാം’ എന്നു വ്യാസന്‍ പറഞ്ഞതുപോലെ ഇവിടെയും യേശുവിന്റെ അന്ത്യകാലത്തെക്കുറിച്ചുള്ള അന്വേഷണം ഏറക്കുറെ കല്പനയില്‍ ഒളിച്ചിരിക്കുന്നു.
മൂന്നേ മൂന്നു കൊല്ലംകൊണ്ട് മനുഷ്യസമൂഹത്തെ മുഴുവനും മാറ്റിമറിച്ച ഈ മഹാശയന് ഒടുവില്‍ എന്തു സംഭവിച്ചു എന്നറിയുവാനുള്ള അന്തസ്ത്വര എന്നെയും ആ വഴിക്ക് ചിന്തിപ്പിച്ചു.
കാലക്കടലിന്‍ തിരയില്‍ മുങ്ങി
കാമിതരത്‌നമെടുത്തു മടങ്ങാന്‍
കവിയെ ചുഴിയിലെറിഞ്ഞീടുന്നൂ
കരുണ നിറഞ്ഞ മഹാകവി, ദൈവം.
കദനത്തിരകളില്‍നിന്നമൃതിത്തിരി
കരഗതമായാല്‍ ധന്യം ജന്മം.Write a review on this book!. Write Your Review about മിശിഹായനം Other InformationThis book has been viewed by users 1749 times