Book Name in English : Muhoorthaganitham
ജനനം മുതൽ മരണം വരെയുള്ള എല്ലാ കാര്യങ്ങളും നടത്തുന്നതിന് ചരിത്രാതീതകാലം മുതൽ തന്നെ കേരളീയർ മുഹൂർത്തം നോക്കിയിരുന്നു.
വിദ്യാഭ്യാസം കുറഞ്ഞവർ പോലും കൃഷി ആവശ്യങ്ങൾക്കും യാത്രപോകാനും മുഹൂർത്തം അറിഞ്ഞു വച്ചിരുന്നു.
ഭൂമി ഉഴുകുന്നതിനും ചാലിടുന്നതിനും വിത്തു വിതയ്ക്കുന്നതിനും പറിച്ചു നടുന്നതിനും എല്ലാം കൃഷിക്കാർ അവരുടെ മുൻതലമുറക്കാർ
പകർന്നു നൽകിയ അറിവിനെ ഉപയോഗപ്പെടുത്തി. ഭൂമിയുടെ പ്രകൃതിയെയും സൂര്യചന്ദ്രന്മാരുടേയും ഗോളങ്ങളുടേയും സ്വഭാവത്തെയും അവർ ശരിക്കും മനസ്സിലാക്കിയിരുന്നു
. പ്രത്യേകമായി ജ്യോത്സ്യനെ കാണേണ്ട ആവശ്യം അവർക്കുണ്ടായിരുന്നില്ല. നാളു നോക്കിയും ഞാറ്റുവേല അറിഞ്ഞും
കൃഷിസംബന്ധമായ എല്ലാ കാര്യങ്ങൾക്കും അവർ ശുഭമുഹൂർത്തം തിരിച്ചറിഞ്ഞു.
ശുഭകാലങ്ങളിലെ ശുഭാനുഭവങ്ങൾക്ക് ശുഭമുഹൂർത്തം സംവർദ്ധന മുണ്ടാക്കുന്നു. ശുഭകാലങ്ങളിലെ ശുഭാനുഭവങ്ങൾക്ക് അശുഭമുഹൂർത്തം
നാശമോ കോട്ടമോ ഉണ്ടാക്കുന്നു. അശുഭമായ ദശാപഹാരകാലങ്ങളിലെ അശുഭാനുഭവങ്ങളെ കുറയ്ക്കാൻ ശുഭമുഹൂർത്തം കാരണമാകുന്നു.
ആയതിനാൽ ഏറ്റവും നല്ല കാലമായാലും ശുഭമുഹൂർത്തമറിഞ്ഞ് ഓരോ കർമ്മവും ചെയ്യണം.
മുഹൂർത്തങ്ങൾക്ക് ജന്മകാലഗ്രഹസ്ഥിതിയോടും ജാതകാനുഭവങ്ങ ളോടും ആപേക്ഷികതയുണ്ട്.
അതിനാൽ മനുഷ്യൻ തീരുമാനിച്ചു നടത്തുന്ന എല്ലാ സംഭവങ്ങളും ശുഭമുഹൂർത്തത്തിൽ തന്നെ നടത്തണം.
ശുഭഫലവും അശുഭഫലവും നൽകാൻ ഗ്രഹങ്ങൾക്കു കഴിയുന്നു.
അതിനാൽ ഗ്രഹങ്ങൾ പ്രസാദിച്ചിരിക്കുമ്പോൾ ചെയ്യുന്ന കർമ്മമാണെങ്കിൽ അശുഭഫലങ്ങൾക്ക് കുറവുണ്ടാകുമല്ലോ.Write a review on this book!. Write Your Review about മുഹൂർത്തഗണിതം Other InformationThis book has been viewed by users 13 times