Book Name in English : Moordhavil Kothunna Pravukal
’’അയാളുടെ നെഞ്ചോട് ചേര്‍ന്നിരിക്കുന്ന അവള്‍ പതുക്കെ മിഴി തുറന്ന് നോക്കി. എങ്ങനെയോ താന്‍ സുരക്ഷിതയാണെന്ന് അവള്‍ക്ക് തോന്നി. ഒരു കൈ കൊണ്ട് അവളെ ചേര്‍ത്തുപിടിച്ച് മറുകൈയില്‍ കടിഞ്ഞാണുമായി അയാള്‍ കുതിരയെ ഓടിച്ചു. ’ഇനിയാരും നിന്നെ ഉപദ്രവിക്കാന്‍ വരില്ല. നിനക്ക് ഞാനുണ്ട്.’ അയാള്‍ അവ ളുടെ കാതില്‍ മന്ത്രിച്ചു. അപ്പോഴാണ് മുമ്പില്‍ ദൂരെ ഇരുട്ടില്‍ ഊരിപ്പിടിച്ച വാളുകളുടെ മിന്നല്‍ പ്പിണര്‍ കണ്ടത്. കുതിരകളുടെ കുളമ്പടിയൊച്ചകള്‍ അടുത്തു വന്നു. പന്ത്രണ്ട് കുതിരകളുടെ രൂപങ്ങള്‍ തെളിഞ്ഞുകാണാറായി. കുതിരപ്പുറത്തിരിക്കുന്ന പന്ത്രണ്ടു പേര്‍ക്കും ഭീമാകാരമായ ശരീരവും കുടവയറും കൊമ്പന്‍ മീശയുമുണ്ടായിരുന്നു. അവരെല്ലാവരും കാഴ്ചയില്‍ ഒരുപോലെയായിരുന്നു. പിറകില്‍നിന്ന് വഴിയമ്പലത്തില്‍വച്ച് അയാള്‍ പരാജയപ്പെടുത്തിയ എട്ടു കുടവയറുകാര്‍ അവരുടെ കുതിരപ്പുറത്തിരുന്ന് തന്റെ നേരെ പാഞ്ഞടുക്കുന്നത് അയാള്‍ കണ്ടു.’’ രചനയെ പരിസരങ്ങളില്‍ ലയിപ്പിച്ച് അസാധാരണമായ ജീവിതസന്ദര്‍ഭങ്ങളെ അടയാളപ്പെടുത്തുന്ന രചനാരീതി മുകുന്ദനോളം മലയാളത്തില്‍ ആര്‍ക്കുമില്ല. കഥയും കഥാപാത്രവും വായനക്കാരന് ഏറെ അടുപ്പമുള്ളവരായിരിക്കുമ്പോള്‍ത്തന്നെ അവരുടെ പല രീതികളും അസ്വാഭാവികമായി വരികയും ചെയ്യുന്നു. ഇങ്ങനെ വായനക്കാരെ ഇരട്ടച്ചിന്തയിലേക്ക് വഴിതിരിച്ചുവിടുന്ന രചനാതന്ത്രം മുകുന്ദന്റെ പ്രത്യേകതയാണ്. ലളിതവും സുന്ദരവുമായ രചനയിലേക്ക് അപരിചിതമായ സന്ദര്‍ഭങ്ങള്‍ കടന്നുവരുന്നു. എന്നാല്‍ എഴുത്തിലെ പല രീതികളും വായനയുടെ പൊതുശീലങ്ങളെ മാറ്റിമറിക്കുന്നു.Write a review on this book!. Write Your Review about മൂര്‍ദ്ധാവില്‍ കൊത്തുന്ന പ്രാവുകള്‍ Other InformationThis book has been viewed by users 549 times