Book Name in English : Rahasya Bhooghandangal
ഓരോ വ്യക്തിയുടെയും ജീവിതം തുന്നിക്കൂട്ടിയിരിക്കുന്ന ചരടുകൾ നോക്കിയാലറിയാം അതിൻ്റെ ബലവും ശക്തിയും നിറവും. ഏതു രഹസ്യ ഭൂഖണ്ഡങ്ങൾ താണ്ടിപ്പോയാലും ജന്മംകൊണ്ട് സ്ഥാപി ക്കപ്പെട്ട അസ്തിത്വത്തിൽനിന്ന് മോചനം നേടാനാവുമോ എന്ന ചോദ്യ മാണ് ഈ നോവൽ ഉന്നയിക്കുന്നത്. ജാതിയും മതവും നിറവും ചുറ്റിക്കെട്ടി വരിഞ്ഞുമുറുക്കി നിങ്ങളുടെ എല്ലാ സർഗ്ഗാത്മകപ്രകാ ശനങ്ങളെയും തടഞ്ഞുനിർത്തുന്ന ഏതോ കർമ്മപാപം.ഇതിനെ പൊട്ടിച്ച് മലവെള്ളപ്പാച്ചിൽപോലെ ഒഴുകുന്ന ഒരു ജീവിതത്തിന്റെ ഡയറിക്കുറിപ്പുകളാണ് ഈ നോവൽ. ഇതിൽ നമുക്ക് ചുറ്റും കാണുന്ന പ്രകൃതിയും മനുഷ്യരും പൂക്കളും തോടുകളും വഴികളും എല്ലാമുണ്ട്. നമ്മുടെ ജീവിതത്തിലേക്ക് തിരിച്ചുവെച്ച് ഡയറി വായി ക്കുകയാണ് സെബാനും കൃതികയും വർഗ്ഗീസും എൽസയും അട ങ്ങുന്ന സംഘത്തിലെ ഞാൻ എന്ന സ്വത്വം. പല കാരണങ്ങളാൽ സമൂഹജീവിതത്തിൽനിന്ന് തിരസ്കൃതരായ മനുഷ്യരുടെ രോദന മാണ് ഈ കൃതി.Write a review on this book!. Write Your Review about രഹസ്യ ഭൂഖണ്ഡങ്ങൾ Other InformationThis book has been viewed by users 30 times