Book Name in English : Vakkukalude Kara, Kadal, Akasham
ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലും പിന്നെ ഗൾഫിലും ഈജിപ്തി ലുമായി പഠനത്തിനും അധ്യാപനത്തിനുമായി യാത്രകൾ നടത്തിയ യാളാണ് എം. ലുഖ്‌മാൻ.
ഈ യാത്രകളിലെല്ലാം അദ്ദേഹത്തിന് കൂട്ടാ യെത്തുന്നത്. അതിനു മുമ്പും അതോടൊപ്പവും നടത്തുന്ന തുടർച്ച യായ വായനകളാണ്. വായനകളിലാവട്ടെ,
ഈ യാത്രാനുഭവങ്ങൾ വീണ്ടും കടന്നുവരികയും ചെയ്യുന്നു. മലയാളിയുടെ ലോകവായനാ നുഭവത്തിലും യാത്രാനുഭവത്തിലും നൂതനമായ ഒരു നാട്ടുപാത
തന്നെയാണ് നടക്കാനായി അദ്ദേഹം തെരഞ്ഞെടുത്തിരിക്കുന്നത്. ന്യൂ യോർക്കർ അടക്കമുള്ള പ്രമുഖ പ്രസിദ്ധീകരണങ്ങളിലൂടെയും മറ്റന വധി പുസ്‌തകങ്ങളിലൂടെയുമുള്ള
വായനയുടെ അലച്ചിലുകൾ ലുഖ് മാൻ പങ്കുവെക്കുന്നുണ്ട്.
ശീതയുദ്ധവും ആഫ്രിക്കൻ ലാറ്റിനമേരിക്കൻ സ്വാതന്ത്ര്യാനുഭവങ്ങ ളും ചിട്ടപ്പെടുത്തിയ വിശ്വസാഹിത്യത്തിലായിരുന്നു കാലങ്ങളോള മായി മലയാളി വായനയുടെ
ഭാവനാലോകം പരിലസിച്ചത്. അവിടെ നിന്നും വിടുതി നേടാനുള്ള വൈമനസ്യമാണ് മലയാളിയുടെ ദേശാ ന്തര വായനയുടെ പ്രധാനപ്പെട്ട പരിമിതി. ആ പരിമിതിയെ
മറികട ക്കാനുള്ള ധീരമായ പരിശ്രമങ്ങളാണ് ലുഖ്‌മാൻ്റെ വായനയുടെ പൊ തുസ്വഭാവം. വായനയുടെ വൻകരകളിലേക്കേ മലയാളി എത്തിപ്പെട്ടി ട്ടുള്ളൂ. വായനയുടെ
കടലും ആകാശവും ഇപ്പോഴും ബാക്കി കിടക്കു ന്നു. അവയിലേക്കുള്ള സഞ്ചാരമാണ് ലുഖ്‌മാൻ്റെ വായനകളെ വ്യത്യ സവും വ്യതിരക്തവുമാക്കുന്നത്. ആ അർത്ഥത്തിൽ
മലയാളിയുടെ വായനാ ചരിത്രത്തിലെ നിർണായകമായ ഒരു മുഹൂർത്തത്തെയാണ് ഈ പുസ്‌തകം ഉൾവഹിക്കുന്നത്.
Write a review on this book!. Write Your Review about വാക്കുകളുടെ കര കടൽ ആകാശം Other InformationThis book has been viewed by users 82 times