Book Name in English : Veyil Chanha Vazhiyidangal
വെയിൽ ചാഞ്ഞ വഴിയിടങ്ങൾ അനാർഭാടവും ആർജ്ജവമേറിയതുമായ ലളിതമായ വാക്യങ്ങളിലാണ് ദിവ്യ കഥ പറയുന്നത്. അവയുടെ സത്യസന്ധത കഥകൾ ആഴത്തിൽ മനസ്സിലേക്കിറങ്ങാൻ പാകത്തിലുള്ളവയാണ്. ജീവിതം എന്ന പ്രഹേളികയ്ക്ക് മുന്നിൽ പകച്ചുനിൽക്കുന്ന ഒരെഴുത്തുകാരിയെയാണ് എല്ലാ കഥകളിലും കാണാൻ കഴിയുക. നമ്മുടെയൊക്കെ ജീവിതം എന്തുകൊണ്ടാണ് ഇങ്ങനെ വേദനാനിർഭരവും അസഹനീയവും ആയിത്തീരുന്നത് എന്നചോദ്യം എല്ലാ കഥകളിലും ഉന്നയിക്കപ്പെടുന്നുണ്ട്. ചരിത്രത്തിൻ്റെ ഭാഗമായിത്തീരാൻ, കൊണ്ടാടപ്പെടാൻ, കൊട്ടിഘോഷിക്കപ്പെടാൻ, ആരാധിക്കപ്പെടാൻ ഒട്ടും ആഗ്രഹമില്ലാത്ത രുഗ്ണമനസ്സുകളാണ് ഈ കഥകളിലെ എല്ലാ കഥാപാത്രങ്ങളും.
എൻ. ശശിധരൻWrite a review on this book!. Write Your Review about വെയിൽ ചാഞ്ഞ വഴിയിടങ്ങൾ Other InformationThis book has been viewed by users 250 times