Book Name in English : Sriramayana Darshanam
കന്നടത്തിലെ ആധുനിക മഹാകാവ്യമെന്ന് പ്രകീർത്തിതമായ കൃതിയാണ് ശ്രീരാമായണ ദർശനം രാമായണ കഥ സ്വഭാവനയ്ക്കനുസരിച്ച് മാറ്റങ്ങളോടെ ഭക്തിരസത്തിന് പോറലേൽക്കാതെ അവതരിപ്പിക്കുകയാണ് കുവെമ്പു ചെയ്യുന്നത്. മനുഷ്യപക്ഷത്തുനിന്നു കൊണ്ട് പശ്ചാത്താപത്തിന്റെ ആവശ്യകതയെ ആവർത്തിച്ചുറപ്പിക്കുകയാണ് കവിയുടെ ലക്ഷ്യം, അതിനനുയോജ്യമായ മാറ്റങ്ങൾ കഥാഗതിയിൽ നമുക്കു കാണാം. മന്ഥം, ബാലി, രാവണൻ തുടങ്ങിയ കഥാപാത്രങ്ങളുടെ മാനസികമായ പരിവർത്തനം വ്യക്തമാക്കുന്ന ചിന്തോദ്ദീപകമായ സന്ദർഭങ്ങൾ ശ്രീരാമയണ ദർശനത്തെ വേറിട്ട രചനയാക്കുന്നു. കവി ഒരേ സമയം ആഖ്യാതാവും നിരീക്ഷകനും കഥാപാത്രവുമാകുന്ന ഐതിഹാസികമായ ആഖ്യാനരീതിയാണ് കുവെമ്പു അവലംബിച്ചിട്ടുള്ളത്. പരദുഃഖമെന്തെന്നറിയാതെ തന്നിലേക്കൊതുങ്ങുന്ന വർത്തമാനകാല ജീവിത സാഹചര്യത്തിൽ പുനർ വിചിന്തനത്തിനും ആത്മപരിശോധയ്ക്കും പ്രേരകമാകും ശ്രീരാമായണദർശനം.Write a review on this book!. Write Your Review about ശ്രീരാമായണ ദർശനം Other InformationThis book has been viewed by users 14 times