Book Name in English : Semitheriyile Pretham
യുവശാസ്ത്രജ്ഞന്‍ കമല്‍ദാസിനെ കൊലപ്പെടുത്താനായി അജ്ഞാതര്‍ പാലത്തില്‍ കൊണ്ടുവരുന്നു. എന്നാല്‍ യാദൃച്ഛികമായി ഓട്ടോക്കാരന്‍ ശിവന്‍ ആ സംഭവത്തിലേക്ക് പ്രവേശിക്കുന്നതോടെ കഥ മാറുന്നു. പാലത്തില്‍നിന്ന് ചാടുന്ന യുവാവും സംഭവസ്ഥലത്തുനിന്ന് അതിവേഗം
ഓട്ടോ പറപ്പിക്കുന്ന ശിവനും കൊലയാളികള്‍ക്ക് തലവേദനയാകുന്നു. എം.എല്‍.എയുടെ മകള്‍ സുസ്മിതയോടൊപ്പം ഒളിച്ചോടിയതിന് വിനയനെ കൊല്ലാനായി പിടിച്ചുകൊണ്ടു പോകുന്നു. ഇക്കാര്യം സുസ്മിതയുടെ സുഹൃത്തുവഴി അറിയുന്ന സി.ഐ. ഇന്ദ്രജിത്ത് വിനയനെ അന്വേഷിച്ചിറങ്ങുന്നു.
അന്വേഷണമദ്ധ്യേ കമല്‍ദാസിന്റെ തിരോധാനവുമായി വിനയനെ തട്ടിക്കൊണ്ടുപോയ കൂട്ടര്‍ക്ക് ബന്ധമുണ്ടെന്ന് മനസ്സിലാക്കുന്ന
ഇന്ദ്രജിത്തിന്റെ മുമ്പില്‍ വെളിവാകുന്നത് നടുക്കുന്ന സംഭവങ്ങളാണ്.
കോട്ടയം പുഷ്പനാഥിന്റെ സമകാലികനായ വേളൂര്‍ പി.കെ. രാമചന്ദ്രന്റെ പ്രശസ്ത നോവലിന്റെ പുതിയ പതിപ്പ്Write a review on this book!. Write Your Review about സെമിത്തേരിയിലെ പ്രേതം Other InformationThis book has been viewed by users 820 times